കടന്നു കയറിയിട്ടില്ല; ഞാന്‍ ചെയ്യുന്നത് ഭരണഘടന ഏല്‍പ്പിച്ച കാര്യങ്ങളാണെന്നും മോദി

ഒരു കടന്നുകയറ്റത്തിലും താന്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും ഭാരതത്തിന്റെ ഭരണഘടന ഏല്‍പ്പിച്ച കാര്യങ്ങള്‍ മാത്രമാണ് താന്‍ ചെയ്യുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ അഭിമാനമാണ് ഭരണഘടനയെന്നും ആരുടെയും അധികാരപരിധിയില്‍ കടന്നുകയറാതെ തന്റെ കര്‍ത്തവ്യങ്ങള്‍ താന്‍ നിര്‍വഹിക്കുന്നുണ്ടെന്നും വ്യക്തമാക്കിയ മോദി ഭരണഘടനക്ക് തുരങ്കം വെക്കാന്‍ ശ്രമിക്കുന്നത് പ്രതിപക്ഷമാണെന്നും ആരോപിച്ചു. സുപ്രീംകോടതിയില്‍ നടന്ന ഇന്ത്യന്‍ ഭരണഘടനയുടെ 75-ാം വാര്‍ഷിക പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഈ ഭരണഘടനയാണ് സര്‍ക്കാറിന്റെ വഴികാട്ടി. രാജ്യത്തിന്റെ സുരക്ഷയെ വെല്ലുവിളിക്കുന്ന എല്ലാ ഭീകര സംഘടനകള്‍ക്കും ‘തക്കതായ മറുപടി’ നല്‍കും.
ഇന്ന് മുംബൈയിലെ ഭീകരാക്രമണത്തിന്റെ വാര്‍ഷികമാണ് എന്നത് മറക്കാനാവില്ല. അന്ന് ജീവന് നഷ്ടമായവര്‍ക്ക് ഞാന്‍ ആദരാഞ്ജലിയര്‍പ്പിക്കുന്നു. ഈ അവസരത്തില്‍ രാജ്യത്തിന്റെ നിലപാട് ആവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു – ഇന്ത്യയുടെ സുരക്ഷയെ വെല്ലുവിളിക്കുന്ന എല്ലാ തീവ്രവാദ സംഘടനകള്‍ക്കും ഉചിതമായ മറുപടി നല്‍കും’ അദ്ദേഹം പറഞ്ഞു.1975ല്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയേയും തന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചു.