National
ഡോക്ടറുടെ വേഷത്തിലെത്തി നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി; 24 മണിക്കൂറിനുള്ളിൽ പ്രതികൾ പിടിയിൽ

കർണാടകയിലെ കൽബുർഗിയിൽ ഡോക്ടറുടെ വേഷത്തിലെത്തിയ യുവതികൾ ആശുപത്രിയിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി. കൽബുർഗി സർക്കാർ ജില്ലാ ആശുപത്രിയിലാണ് സംഭവം. ഇന്നലെയാണ് ഇവർ കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
24 മണിക്കൂറിനുള്ളിൽ പോലീസ് കുഞ്ഞിനെ വീണ്ടെടുത്തു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്ന് സ്ത്രീകളെ പോലീസ് പിടികൂടി.
പിടിയിലായവർ മനുഷ്യക്കടത്ത് മാഫിയയുടെ ഭാഗമാണെന്ന സംശയത്തിലാണ് പോലീസ്. കുട്ടിയുടെ രക്തം പരിശോധിക്കാനെന്ന് പറഞ്ഞാണ് മാതാവിന്റെ അടുത്ത് നിന്നും ഇവർ കുട്ടിയെ എടുത്തു കൊണ്ടുപോയത്.
The post ഡോക്ടറുടെ വേഷത്തിലെത്തി നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി; 24 മണിക്കൂറിനുള്ളിൽ പ്രതികൾ പിടിയിൽ appeared first on Metro Journal Online.