കോട്ടയത്തെ വ്യവസായിയുടെയും ഭാര്യയുടെയും കൊലപാതകം; പ്രതി അസം സ്വദേശി അമിത് പിടിയിൽ

കോട്ടയം തിരുവാതുക്കലിൽ വ്യവസായി വിജയകുമാറിനെയും ഭാര്യ മീരയെയും കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. അസം സ്വദേശി അമിത് ഉറാങാണ് പിടിയിലായത്. മാളയ്ക്ക് സമീപമുള്ള കോഴി ഫാമിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അസം സ്വദേശികൾ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്
വിജയകുമാറിനെയും മീരയെയും കൊലപ്പെടുത്താൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റേതാണെന്ന് തെളിഞ്ഞിട്ടുണ്ട്. അമിത് മോഷണക്കേസിൽ അറസ്റ്റിലായപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റും കോടാലിയിലെ ഫിംഗർ പ്രിന്റും മാർച്ച് ചെയ്തു. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളിൽ ഫിംഗർ പ്രിന്റ് പതിഞ്ഞിട്ടുണ്ട്
ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ശനിയാഴ്ച മുതൽ അമിത് താമസിച്ചത് നഗരത്തിലെ ലോഡ്ജിലാണ്. ഇതിനിടയിൽ പലതവണ വിജയകുമാറിന്റെ വീടിന്റെ പരിസരത്ത് എത്തി കാര്യങ്ങൽ നിരീക്ഷിച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് കൊലപാതകം നടത്താനായി പോയത്.
The post കോട്ടയത്തെ വ്യവസായിയുടെയും ഭാര്യയുടെയും കൊലപാതകം; പ്രതി അസം സ്വദേശി അമിത് പിടിയിൽ appeared first on Metro Journal Online.