ഭർതൃമാതാവുമായി വഴക്കിട്ടതിന് പിന്നാലെ ഒരു വയസുള്ള കുഞ്ഞിനെ കൊന്ന് വാട്ടർ ടാങ്കിലിട്ടു; യുവതി അറസ്റ്റിൽ

മുംബൈ താനെയിൽ ഭർതൃമാതാവുമായി വഴക്കുണ്ടായതിന് പിന്നാലെ ഒരു വയസ്സുള്ള കുഞ്ഞിനെ കൊന്ന് യുവതി വാട്ടർ ടാങ്കിലിട്ടു. സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വാട്ടർ ടാങ്കിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം
രണ്ട് വർഷം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ഭർത്താവ് സെക്യൂരിറ്റി ജീവനക്കാരനാണ്. ജന്മനാ രോഗങ്ങളുണ്ടായിരുന്ന കുട്ടിയെ നോക്കുന്നതുമായി ബന്ധപ്പെട്ട് യുവതിയും ഭർതൃമാതാവും തമ്മിൽ വഴക്ക് പതിവായിരുന്നു. ചൊവ്വാഴ്ചയും വാക്കേറ്റമുണ്ടായി
ഇതിന് പിന്നാലെയാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയത്. തുടർന്ന് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകി. എന്നാൽ യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഭർത്താവ് ചോദ്യം ചെയ്തതോടെ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു.
The post ഭർതൃമാതാവുമായി വഴക്കിട്ടതിന് പിന്നാലെ ഒരു വയസുള്ള കുഞ്ഞിനെ കൊന്ന് വാട്ടർ ടാങ്കിലിട്ടു; യുവതി അറസ്റ്റിൽ appeared first on Metro Journal Online.