National

മരിച്ച യുവതിയുടെ കുടുംബത്തിനൊപ്പം നിൽക്കും; നിയമത്തിൽ പൂർണ വിശ്വാസമെന്നും അല്ലു അർജുൻ

പുഷ്പ 2ന്റെ റിലീസിനിടെ തീയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ ജയിൽ മോചിതനായ ശേഷം പ്രതികരണവുമായി തെലങ്ക് സൂപ്പർ താരം അല്ലു അർജുൻ. ജയിലിൽ നിന്നിറങ്ങി തന്റെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയായ ഗീത ആർട്‌സിന്റെ ഓഫീസിലേക്കാണ് അല്ലു അർജുൻ ആദ്യമെത്തിയത്. താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് താരം പറഞ്ഞു

മരിച്ച യുവതിയുടെ കുടുംബത്തിനൊപ്പം നിൽക്കും. അവർക്ക് വേണ്ടി സാധ്യമായതെല്ലാം ചെയ്യും. കൂടെ നിന്നവർക്കും പ്രാർഥിച്ചവർക്കും നന്ദി. നിർഭാഗ്യകരമായ സംഭവമാണ് നടന്നത്. നിയമത്തിൽ പൂർണമായും വിശ്വാസമുണ്ട്. താനും കുടുംബവും നേരിട്ടത് വലിയ വെല്ലുവിളിയാണെന്നും അല്ലു അർജുൻ പറഞ്ഞു

വീട്ടിലെത്തിയ അല്ലു അർജുനെ ആരതി ഉഴിഞ്ഞാണ് വീട്ടുകാർ സ്വീകരിച്ചത്. ഇന്നലെ വൈകുന്നേരം തന്നെ അല്ലു അർജുന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും ഹൈക്കോടതി ഉത്തരവ് എത്താൻ വൈകിയെന്ന കാരണത്താലാണ് ജയിൽ മോചനം വൈകിയത്. ഇതേ തുടർന്ന് താരത്തിന് ഒരു രാത്രി ജയിലിൽ കഴിയേണ്ടി വന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button