National

ഭരണഘടന ആയിരം മുറിവുകളിലൂടെ ചോരയൊലിപ്പിക്കുന്നു; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി മഹുവ

എൻഡിഎ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. കഴിഞ്ഞ പത്ത് വർഷത്തിൽ എൻഡിഎ സർക്കാർ ജനാധിപത്യത്തെ വ്യവസ്ഥാപിതമായി ഇല്ലാതാക്കിയെന്ന് മഹുവ പറഞ്ഞു. ഭരണഘടന ആയിരം മുറിവുകളിലൂടെ ചോരയൊലിപ്പിക്കുകയാണ്.

മഹത്തായ പുരുഷൻമാരും സ്ത്രീകളുമാണ് ഈ രാഷ്ട്രം നിർമിച്ചത്. എന്നാൽ ഒരാളും രാജ്യത്തേക്കാൾ വലുതാണെന്നും ഭരണഘടനയുടെ തത്വങ്ങളേക്കാൾ മുകളിലാണെന്നും വിശ്വസിക്കരുത്. അതുറപ്പിക്കലാണ് ഇന്നത്തെ യഥാർഥ വെല്ലുവിളി. കഴിഞ്ഞ പത്ത് വർഷമായി ഈ സർക്കാരിന്റെ പ്രവർത്തന രീതി വളരെ ഇഴഞ്ഞുനീങ്ങുന്നതാണ്.

പാർട്ടിയും സംസ്ഥാനവും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കാൻ മോദി സർക്കാർ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അത് നമ്മുടെ ഭരണഘടനയെ ആയിരം വെട്ട് കൊണ്ട് കൊല്ലുകയാണ്. തെരഞ്ഞെടുപ്പ് കൃത്രിമങ്ങൾ, വോട്ടർമാരുടെ വോട്ടവകാശം നിഷേധിക്കൽ, തുടങ്ങിയവയിലൂടെ ഭരണകക്ഷി അന്യായമായ നേട്ടമുണ്ടാക്കിയെന്നും മഹുവ ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button