National

നഷ്ടമായത് ഉപദേഷ്ടാവിനെയും വഴികാട്ടിയെയുമെന്ന് രാഹുൽ; സൗമ്യനായ നേതാവെന്ന് പ്രിയങ്ക

തനിക്ക് ഉപദേഷ്ടാവിനെയും വഴികാട്ടിയെയും നഷ്ടമായെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അപാരമായ വിവേകത്തോടെ രാജ്യത്തെ നയിച്ച നേതാവാണ് മൻമോഹൻ സിംഗ്. അദ്ദേഹത്തിന്റെ വിനയവും സാമ്പത്തിക ശാസ്ത്രത്തെ കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാജ്യത്തെ പ്രചോദിപ്പിച്ചു. ദശലക്ഷക്കണക്കിന് ജനങ്ങൾ അത്യധികം അഭിമാനത്തോടെ അദ്ദേഹത്തെ എന്നും ഓർക്കും

ശ്രീമതി കൗറിനെയും കുടുംബത്തെയും അനുശോചനം അറിയിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എതിരാളികളുടെ വ്യക്തിപരമായ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടും രാഷ്ട്രത്തെ സേവിക്കാനുള്ള പ്രതിബദ്ധതയിൽ ഉറച്ചുനിന്ന നേതാവാണ് മൻമോഹൻ സിംഗ് എന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. രാഷ്ട്രീയത്തിന്റെ പരുക്കൽ ലോകത്ത് സൗമ്യനായിരുന്നു അദ്ദേഹമെന്നും പ്രിയങ്ക പറഞ്ഞു

92ാം വയസിലാണ് ഡോ. മൻമോഹൻ സിംഗ് വിട പറയുന്നത്. 2004 മുതൽ 2014 വരെ നീണ്ട പത്ത് വർഷം ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു. ഡൽഹി എയിംസിൽ വെച്ചാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരിൽ ഒരാളായിരുന്നു.

The post നഷ്ടമായത് ഉപദേഷ്ടാവിനെയും വഴികാട്ടിയെയുമെന്ന് രാഹുൽ; സൗമ്യനായ നേതാവെന്ന് പ്രിയങ്ക appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button