National

25 വര്‍ഷം തടവില്‍ കഴിഞ്ഞയാളെ സുപ്രീം കോടതി വെറുതെ വിട്ടു; കുറ്റകൃത്യം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന്

25 വര്‍ഷത്തിന് ശേഷം ഒടുവില്‍ ഉത്തരാഖണ്ഡ് സ്വദേശി ജയില്‍ മോചതിനായി. വിചാരണാ തടവുകാരനായി രണ്ടര പതിറ്റാണ്ട് കാലം ജയിലില്‍ കിടന്നയാള്‍ക്കാണ് സുപ്രീം കോടതി മോചനം നല്‍കിയത്. കുറ്റകൃത്യം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായില്ലെന്നാണ് കോടതി കണ്ടെത്തിയത്. ഇത്രയും കാലം ഇയാള്‍ക്ക് നഷ്ടമായ സമയം വീണ്ടെടുക്കാനാകില്ലെന്നും പ്രായപൂര്‍ത്തിയായില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ കണ്ടില്ലെന്ന് നടിച്ച വിചാരണാ കോടതിയുടെ നടപടി ശരിയായില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഓം പ്രകാശ് എന്ന തടവുകാരനെ ജസ്റ്റിസുമാരായ എം.എം സു്രേന്ദഷ്, അരവിന്ദ് കുമാര്‍ എന്നിവരുടെ ബെഞ്ച് കുറ്റവിമുക്തനാക്കിയത്.

1994ലെ ഒരു കൊലപാതക കേസിലാണ് ഓം പ്രകാശ് ശിക്ഷിക്കപ്പെട്ടത്. കേസിന്റെ വിചാരണ നടക്കുമ്പോള്‍ തന്നെ തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന കാര്യം ഓം പ്രകാശ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ തയ്യാറാവാതിരുന്ന വിചാരണക്കോടതി ഓം പ്രകാശിന് വധശിക്ഷ വിധിക്കുകയായിരുന്നു. ഓം പ്രകാശിന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് ഉണ്ട് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി അദ്ദേഹത്തിന്റെ വാദം അംഗീകരിക്കാതിരുന്നത്. ഹൈക്കോടതിയിലും സുപ്രിംകോടതിയിലും അപ്പീല്‍ നല്‍കിയെങ്കിലും മേല്‍ക്കോടതികളും വിചാരണക്കോടതിയുടെ വിധി ശരിവെക്കുകയായിരുന്നു. കുറ്റകൃത്യം നടക്കുമ്പോള്‍ തനിക്ക് 14 വയസ്സായിരുന്നു എന്ന് തെളിയിക്കുന്ന സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഓം പ്രകാശ് സുപ്രിംകോടതിയില്‍ ക്യൂറേറ്റീവ് ഹരജി സമര്‍പ്പിച്ചെങ്കിലും അതും തള്ളുകയായിരുന്നു.

1994 നവംബര്‍ 14നായിരുന്നു കേസിന് ആസ്പദമായ സംഭവം. ശ്യാം ലാല്‍ ഖന്നയെന്ന കേണലിന്റെ വീട്ടില്‍ തോട്ടക്കാരനായി ജോലി ചെയ്യുകയായിരുന്ന ഓം പ്രകാശ് തന്നെ ജോലിയില്‍ നിന്ന് പുറത്താക്കിയതിലുള്ള വൈരാഗ്യത്തില്‍ വീട്ടുടമയുടെ 27കാരനായ മകനെ ഉറങ്ങിക്കിടക്കുമ്പോള്‍ കൊലപ്പെടുത്തുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button