കേന്ദ്ര ബജറ്റിൽ കേരളത്തിന് ന്യായമായ പരിഗണന പോലുമില്ല; വയനാടിനെയും വിഴിഞ്ഞത്തെയും അവഗണിച്ചു: മന്ത്രി ബാലഗോപാൽ

ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കേരളത്തിന് ന്യായമായ പരിഗണന പോലും ലഭിച്ചില്ലെന്ന് സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ. സംസ്ഥാന സർക്കാരുകളോട് കേന്ദ്രത്തിന് തുല്യനീതിയില്ല. കണക്കുകളാണ് സംസാരിക്കുന്നത്, രാഷ്ട്രീയമല്ലെന്നും മന്ത്രി പറഞ്ഞു. വയനാട് പാക്കേജിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. വിഴിഞ്ഞത്തെ പറ്റിയും ഒന്നും പറഞ്ഞില്ല
വിഴിഞ്ഞത്തിന് വേണ്ടി വകയിരുത്തലുമില്ല. സംസ്ഥാനങ്ങൾക്കുള്ള വിഹിതത്തിൽ കേരളത്തിന് കഴിഞ്ഞ തവണ കിട്ടേണ്ടത് 73,000 കോടിയാണ്. പക്ഷേ കിട്ടിയത് 30,000 കോടി മാത്രമാണ്. സംസ്ഥാനങ്ങൾക്കുള്ള വീതംവെപ്പിൽ അന്തരമുണ്ട്
കേരളത്തിന് ഒരു പരിഗണനയും കിട്ടുന്നില്ല. വിഴിഞ്ഞത്തെയും വയനാടിനെയും അവഗണിച്ചത് ദുഃഖകരമാണ്. ഇതിൽ പ്രതിഷേധമുണ്ട്. കാർഷിക മേഖലയിൽ വലിയ തിരിച്ചടിയാണ്. ന്യായവില ഉറപ്പാക്കാൻ പോലും സംവിധാനമില്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.
The post കേന്ദ്ര ബജറ്റിൽ കേരളത്തിന് ന്യായമായ പരിഗണന പോലുമില്ല; വയനാടിനെയും വിഴിഞ്ഞത്തെയും അവഗണിച്ചു: മന്ത്രി ബാലഗോപാൽ appeared first on Metro Journal Online.