Sports

പതിയെ കളിച്ചാല്‍ പോര; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 172 റണ്‍സിന്റെ വിജയലക്ഷ്യം

സ്പിന്‍ മാന്ത്രിക വലയത്തില്‍ കുതിച്ചുയരുകയായിരുന്ന ഇംഗ്ലണ്ടിന്റെ സ്‌കോര്‍ ഇന്ത്യ പിടിച്ചുകെട്ടി. കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ച ഇംഗ്ലണ്ടിനെ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സില്‍ ഇന്ത്യ വരിഞ്ഞുകെട്ടി. മൂന്നാം ടി20യില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 172 റണ്‍സ്.

ഇന്ത്യക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി അഞ്ച് വിക്കറ്റുകളാണ് കൊയ്‌തെടുത്തത്. ഹാര്‍ദിക് പാണ്ഡ്യ രണ്ടും രവി ബിഷ്‌ണോയ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം കൊയ്തപ്പോള്‍ മുഹമ്മദ് ശമിയും അഭിഷേക് ശര്‍മയും വാഷിംഗ്ടണ്‍ സുന്ദറും വിക്കറ്റ് നേട്ടത്തില്‍ സംപൂജ്യരായി മടങ്ങി.

ബോളര്‍മാര്‍ കൈയ്യിലൊതുക്കിയ കളിയില്‍ ഇനി പ്രതീക്ഷ സഞ്ജു സാംസണ്‍ അടക്കമുള്ള ബാറ്റ്‌സമാന്മാരിലാണ്. ഓപണര്‍ സഞ്ജു, അഭിഷേക് ശര്‍മ, ക്യാപ്റ്റന്‍ സൂര്യകുമാര്‍, വെടിക്കെട്ട് താരം തിലക് വര്‍മ, അഗ്രസീവ് ബാറ്റര്‍ ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവരിലാണ് ഇന്ത്യന്‍ പ്രതീക്ഷ. കഴിഞ്ഞ രണ്ട് കളിയിലും ഫോം ഔട്ടായ സഞ്ജുവിന്റെ ബാറ്റിംഗിലാണ് മലയാളികളടക്കമുള്ള ആരാധകരുടെ ശ്രദ്ധ. സഞ്ജു തിളങ്ങിയാല്‍ ഇന്ത്യക്ക് വിജയം സുനിശ്ചിതമാകും.

ആര്‍ച്ചറിന്റെ ബൗളിംഗ് മാത്രമാണ് സഞ്ജുവിന് ഭയക്കാനുള്ളത്. കഴിഞ്ഞ രണ്ട് കളിയിലും സഞ്ജു പുറത്തായത് ആര്‍ച്ചറിന്റെ ബോളിംഗിലാണ്.

The post പതിയെ കളിച്ചാല്‍ പോര; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 172 റണ്‍സിന്റെ വിജയലക്ഷ്യം appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button