രഞ്ജി ട്രോഫി റണ്ണേഴ്‌സ് അപ് ആയ കേരളാ ടീമിന് ആദരം നൽകാൻ സർക്കാർ; പരിപാടി ഇന്ന് വൈകിട്ട്

ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ കേരള ടീമിനെ കേരള സർക്കാർ ആദരിക്കുന്നു. ഇന്ന് വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ വച്ച് നടക്കുന്ന അനുമോദന ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
ചടങ്ങിൽ കായികമന്ത്രി അബ്ദു റഹിമാൻ അധ്യക്ഷനായിരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, നിയമ സഭാ സ്പീക്കർ എ. എൻ ഷംസീർ, മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ് , പി. രാജീവ് , ജി.ആർ അനിൽ, കെ.ബി ഗണേഷ് കുമാർ, മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുക്കും
കെ.സി.എ സെക്രട്ടറി വിനോദ്.എസ് കുമാർ, കെ.സി.എ പ്രസിഡന്റ് ജയേഷ് ജോർജ്ജ്, കെസിഎ ഭാരവാഹികൾ , മെമ്പർമാർ എംഎൽഎമാർ, പൗര പ്രമുഖർ എന്നിവരും പങ്കെടുക്കും.
The post രഞ്ജി ട്രോഫി റണ്ണേഴ്‌സ് അപ് ആയ കേരളാ ടീമിന് ആദരം നൽകാൻ സർക്കാർ; പരിപാടി ഇന്ന് വൈകിട്ട് appeared first on Metro Journal Online.