Sports

പുതിയ അവകാശികളെ തേടി കിരീടം; ഐപിഎൽ കലാശപ്പോരിൽ ബംഗളൂരു-പഞ്ചാബ് പോരാട്ടം

ഐപിഎൽ ഫൈനൽ ഇന്ന്. രാത്രി ഏഴരയ്ക്ക് അഹമ്മബാദിൽ നടക്കുന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും ഏറ്റുമുട്ടും. ഇതുവരെ കിരീടം സ്വന്തമാക്കാനാകാത്ത രണ്ട് ടീമുകളാണ് ഇത്തവണ കലാശപ്പോരിൽ ഏറ്റുമുട്ടുന്നത്.

2008ലെ ആദ്യ സീസൺ മുതൽ കളിക്കുന്നവരാണെങ്കിലും ആദ്യ കപ്പ് എന്ന പ്രതീക്ഷയോടെയാണ് ഇരു ടീമുകളും ഇന്നിറങ്ങുക. കന്നിക്കിരീടം ബംഗളൂരുവിലേക്കാണോ പഞ്ചാബിലേക്കാണോ എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി

ഒന്നാം ക്വാളിഫയറിൽ ഗുജറാത്തിനെ കീഴടക്കി നേരിട്ട് ഫൈനലിലെത്തിയ ടീമാണ് ബംഗളൂരു. എലിമിനേറ്ററിൽ മുംബൈയെ തകർത്താണ് പഞ്ചാബ് ഫൈനൽ ടിക്കറ്റെടുത്തത്. ബംഗളൂരുവിന് ഇത് നാലാം ഫൈനലാണ്. 2009, 2011, 2016 വർഷങ്ങളിൽ ഫൈനലിൽ എത്തിയെങ്കിലും കയ്യെത്തും ദൂരത്ത് കിരീടം നഷ്ടമായി

പഞ്ചാബിന് ഇത് രണ്ടാം ഫൈനലും. 2014ൽ പഞ്ചാബ് ഫൈനലിൽ പ്രവേശിച്ചിരുന്നു. ഇതിന് ശേഷം ആദ്യമായാണ് പ്ലേ ഓഫിലേക്ക് എങ്കിലും കയറിയത്. ശ്രേയസ് അയ്യരുടെ പ്രകടനവും ക്യാപ്റ്റൻസിയുമാണ് അവരുടെ ശക്തി.

The post പുതിയ അവകാശികളെ തേടി കിരീടം; ഐപിഎൽ കലാശപ്പോരിൽ ബംഗളൂരു-പഞ്ചാബ് പോരാട്ടം appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button