ഐപിഎൽ കളിക്കാൻ താരങ്ങളെ അയക്കരുത്, ബിസിസിഐയെ പാഠം പഠിപ്പിക്കണം: ക്രിക്കറ്റ് ബോർഡുകളോട് ഇൻസമാം

ഇന്ത്യൻ കളിക്കാരെ വിദേശ ലീഗുകളിൽ കളിക്കാൻ അനുവദിക്കാത്ത ബിസിസിഐ നടത്തുന്ന ഐപിഎല്ലിൽ വിദേശ കളിക്കാരെ അയക്കരുതെന്ന് മറ്റ് രാജ്യങ്ങളുടെ ക്രിക്കറ്റ് ബോർഡുകളോട് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ്. ചാമ്പ്യൻസ് ട്രോഫിയിലെ കാര്യങ്ങളെല്ലാം മാറ്റിവെച്ചേക്കൂ. ഐപിഎല്ലിന്റെ കാര്യമെടുക്കൂ. എല്ലാ വിദേശകളിക്കാരും ഐപിഎൽ കളിക്കാൻ ഇന്ത്യയിലെത്തുന്നുണ്ട്. എന്നാൽ ഒരൊറ്റ ഇന്ത്യൻ താരത്തെ പോലും വിദേശ ലീഗിൽ കളിപ്പിക്കാൻ ബിസിസിഐ അനുവദിക്കില്ല
മറ്റ് ക്രിക്കറ്റ് ബോർഡുകൾ തങ്ങളുടെ കളിക്കാരെ ഐപിഎൽ കളിക്കാൻ അയക്കാതെ ബഹിഷ്‌കരിക്കണമെന്നാണ് ആവശ്യപ്പെടാനുള്ളത്. അങ്ങനെ ചെയ്താൽ മാത്രമേ ബിസിസിഐ പാഠം പഠിക്കൂ. നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്ന താരങ്ങൾക്ക് മാത്രമാണ് ബിസിസിഐയുടെ അനുമതിയോടെ വിദേശ ലീഗുകളിൽ കളിക്കാൻ അനുമതിയുള്ളത്.
വനിതാ താരങ്ങളെ ബിഗ് ബാഷ് ലീഗിലും ഇംഗ്ലണ്ടിലെ ഹണ്ട്രഡ് ലീഗിലും കളിക്കാൻ ബിസിസിഐ അനുവദിക്കാറുണ്ട്. പക്ഷേ പുരുഷ താരങ്ങൾക്ക് വിദേശ ലീഗ് കളിക്കാൻ അനുമതി നൽകാറില്ല. ഇതിനെതിരെയാണ് ഇൻസമാമിന്റെ പ്രസ്താവന. അതേസമയം മാർച്ച് 22നാണ് ഇത്തവണത്തെ ഐപിഎൽ സീസൺ ആരംഭിക്കുന്നത്. ഏപ്രിൽ 11 മുതൽ മെയ് 18 വരെയാണ് പാക്കിസ്ഥാനിലെ പിഎസ്എൽ ആരംഭിക്കുന്നത്. ഐപിഎല്ലും പിഎസ്എല്ലും ഒരു സമയത്ത് ആയതിനാൽ ഐപിഎൽ കളിക്കുന്ന വിദേശ താരങ്ങൾക്ക് പിഎസ്എല്ലിൽ കളിക്കാനാകുമാകില്ല.
The post ഐപിഎൽ കളിക്കാൻ താരങ്ങളെ അയക്കരുത്, ബിസിസിഐയെ പാഠം പഠിപ്പിക്കണം: ക്രിക്കറ്റ് ബോർഡുകളോട് ഇൻസമാം appeared first on Metro Journal Online.