പ്രയാഗ് രാജിലെ മഹാകുംഭമേളക്കിടെ തീപിടിത്തം; സന്ന്യാസിമാരുടെ ടെന്റുകൾ കത്തിനശിച്ചു

പ്രയാഗ് രാജിലെ മഹാകുംഭമേളക്കിടെ തീപിടിത്തം. ഇന്നലെ രാത്രിയാണ് സന്ന്യാസിമാർ താമസിക്കുന്ന ടെന്റുകൾ തീപിടിച്ചത്. സെക്ടർ 22ലെ 15 ടെന്റുകൾ കത്തിനശിച്ചു. തീപിടിത്തത്തിൽ ആർക്കും പരുക്കില്ലെന്നാണ് വിവരം. സെക്ടർ 19ലും 20ലും കഴിഞ്ഞാഴ്ച തീപിടിത്തമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ച സംഭവത്തിന് പിന്നാലെയാണ് മറ്റൊരു അപകടം. അധികൃതരടക്കം സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. പ്രദേശത്തേക്ക് ജനം പ്രവേശിക്കുന്നതിനും വിലക്കുണ്ട്.
അതേസമയം തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ച സംഭവം അന്വേഷിക്കുന്നതിനായി നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ അംഗങ്ങൾ അപകടസ്ഥലം പരിശോധിച്ചു. റിട്ട. ജസ്റ്റിസ് ഹരീഷ് കുമാർ ചെയർമാനായ സമിതിയിൽ റിട്ട. ഐഎഎസ് ഡികെ സിംഗ്, റിട്ട. ഐപിഎസ് വികെ ഗുപ്ത എന്നിവരാണ് മറ്റ് അംഗങ്ങൾ.
The post പ്രയാഗ് രാജിലെ മഹാകുംഭമേളക്കിടെ തീപിടിത്തം; സന്ന്യാസിമാരുടെ ടെന്റുകൾ കത്തിനശിച്ചു appeared first on Metro Journal Online.