Sports

29ാം വയസ്സിൽ ഞെട്ടിക്കുന്ന പ്രഖ്യാപനം; നിക്കോളാസ് പുരാൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പുരാൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. കരിയറിന്റെ മിന്നും ഫോമിൽ നിൽക്കെയാണ് 29ാം വയസ്സിൽ അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്. ഐപിഎല്ലിൽ തുടരുമെന്നും പുരാൻ അറിയിച്ചിട്ടുണ്ട്

ഇത് വളരെ ബുദ്ധിമുട്ടേറിയ തീരുമാനമാണ്. ക്രിക്കറ്റ് മറക്കാനാകാത്ത ഓർമകൾ സമ്മാനിച്ചിട്ടുണ്ട്. വിൻഡീസ് ജനതയെ പ്രതിനിധീകരിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്. പിന്തുണച്ച ആരാധകർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങളും നന്ദിയെന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു

2016ൽ ടി20 ക്രിക്കറ്റിൽ അരങ്ങേറിയ താരം പിന്നീട് വിൻഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനായി മാറുന്നതാണ് കണ്ടത്. 106 ടി20യിൽ നിന്ന് 2275 റൺസ് നേടി. 2019ലാണ് ഏകദിനത്തിൽ അരങ്ങേറുന്നത്. 61 ഏകദിനങ്ങളിൽ നിന്നായി 1983 റൺസ് നേടി. മൂന്ന് സെഞ്ച്വറിയും 11 അർധസെഞ്ച്വറിയും നേടിയിട്ടുണ്ട്‌

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button