Sports

വാലറ്റത്ത് സ്റ്റാർക്കിന്റെ പോരാട്ടം, ഓസീസ് 207ന് പുറത്ത്; ദക്ഷിണാഫ്രിക്കക്ക് ലോക കീരീടത്തിനായി വേണ്ടത് 281 റൺസ്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. മൂന്നാം ദിനമായ ഇന്ന് ഓസ്‌ട്രേലിയ 207 റൺസിന് രണ്ടാമിന്നിംഗ്‌സിൽ പുറത്തായി. ഇതോടെ ദക്ഷിണാഫ്രിക്കക്ക് 281 റൺസാണ് വിജയലക്ഷ്യം. രണ്ടര ദിവസം ശേഷിക്കെ ലോർഡ്‌സിലെ ബൗളർമാരുടെ പറുദീസയായ പിച്ചിൽ പ്രോട്ടീസിന് ഇത് സാധിക്കുമോയെന്നാണ് ഇനി അറിയേണ്ടത്

8 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. സ്‌കോർ 148ൽ നിൽക്കെ 2 റൺസെടുത്ത നഥാൻ ലിയോണെ ഓസീസിന് നഷ്ടമായി. 9ന് 148 എന്ന നിലയിൽ വീണ ഓസീസിനെ അവസാന വിക്കറ്റിൽ മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസിൽവുഡും ചേർന്ന കൂട്ടുകെട്ടാണ് 200 കടത്തിയത്.

സ്റ്റാർക്ക് 136 പന്തുകൾ നേരിട്ട് 58 റൺസുമായി പുറത്താകാതെ നിന്നു. ഹേസിൽവുഡ് 53 പന്തുകളിൽ 17 റൺസെടുത്ത് പത്താമനായി പുറത്തായി. നാല് വിക്കറ്റെടുത്ത റബാദയും മൂന്ന് വിക്കറ്റെടുത്ത എൻഗിഡിയുമാണ് ഓസീസ് നിരയിൽ നാശം വിതച്ചത്. മാർക്കോ യാൻസൻ, വിയാൻ മുൽഡർ, എയ്ഡൻ മർക്രാം എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button