Sports

പുതിയ നായകൻ, പുതിയ ടീം; ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിന് ലീഡ്‌സിലെ ഹെഡിങ്‌ലിയാണ് വേദിയാകുന്നത്. ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3.30 മുതലാണ് മത്സരം. സീനിയർ താരങ്ങളുടെ വിരമിക്കലിന്റെ ശൂന്യതയിലും പുതിയ നായകന്റെ നേതൃത്വത്തിലുമാണ് ഇന്ത്യ ഇന്നിറങ്ങുന്നത്

18 വർഷം മുമ്പാണ് ഇംഗ്ലണ്ടിൽ അവസാനമായി ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്. 2007ലായിരുന്നു ഇംഗ്ലണ്ടിലെ ഇന്ത്യയുടെ അവസാന ടെസ്റ്റ് പരമ്പര വിജയം. 18 വർഷങ്ങൾക്കിപ്പുറം ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലിറങ്ങുന്ന ടീമിന് പരമ്പര നേട്ടത്തിനപ്പുറം മറ്റൊരു ലക്ഷ്യവുമില്ല

വിരാട് കോഹ്ലി, രോഹിത് ശർമ, ആർ അശ്വിൻ എന്നിവർ വിരമിച്ചതിനെ തുടർന്നുള്ള വിടവ് എങ്ങനെ ഇന്ത്യൻ ടീം മറികടക്കുമെന്ന് ഇന്നറിയാം. 58 ടെസ്റ്റുകൾ കളിച്ച കെഎൽ രാഹുലാണ് ഇന്ത്യൻ ടീമിലെ ഏറ്റവും പരിചയസമ്പന്നൻ. രാഹുലിന് പുറമെ 50 ടെസ്റ്റുകൾ കളിച്ച് പരിചയമുള്ളത് രവീന്ദ്ര ജഡേജ മാത്രമാണ്.

ജയ്‌സ്വാളിനൊപ്പം കെഎൽ രാഹുൽ ഇന്നിംഗ്‌സ് ഓപൺ ചെയ്‌തേക്കും. മൂന്നാം നമ്പറിൽ കരുൺ നായർ ഇറങ്ങിയേക്കും. നാലാം നമ്പറിൽ ശുഭ്മാൻ ഗില്ലും അഞ്ചാമനായി റിഷഭ് പന്തും ഇറങ്ങും. ബുമ്ര, സിറാജ് എന്നിവർ പേസർമാരായി ടീമിലുണ്ടാകും. സ്പിന്നറായി ജഡേജയും ടീമിലുണ്ടാകുമെന്ന് ഉറപ്പാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button