Sports

കോഹ്ലിയുടെ 18ാം നമ്പർ ജേഴ്‌സിയിലിറങ്ങി തകർത്തടിച്ച് വൈഭവ്; 5 സിക്‌സ് 3 ഫോർ, ഇന്ത്യക്ക് ജയം

ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ അണ്ടർ 19 ടീമിന് തകർപ്പൻ ജയം. 175 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 26 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. 19 പന്തിൽ 48 റൺസെടുത്ത വൈഭവ് സൂര്യവംശിയുടെ പ്രകടനമാണ് ഇന്ത്യക്ക് ജയത്തിലേക്ക് വഴിതെളിച്ചത്

അഭിഗ്യാൻ കുന്ദ് 45 റൺസും ആയുഷ് മാത്രെ 21, വിഹാൻ മൽഹോത്ര 18 റൺസുമെടുത്തു. അഞ്ച് സിക്‌സും മൂന്ന് ഫോറും സഹിതമാണ് വൈഭവ് 48 റൺസ് എടുത്തത്. ഇതിഹാസ താരം വിരാട് കോഹ്ലിയുടെ 18ാം നമ്പർ ജേഴ്‌സിയും അണിഞ്ഞാണ് വൈഭവ് കളത്തിലിറങ്ങിയത്

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 42.2 ഓവറിൽ 174 റൺസിന് പുറത്തായി. ഇംഗ്ലണ്ടിനായി മുൻ താരം ആൻഡ്രൂ ഫ്‌ളിന്റോഫിന്റെ മകൻ റോക്കി ഫ്‌ളിന്റോഫ് 56 റൺസെടുത്തു. ഇസാക് മുഹമ്മദ് 42 റൺസുമെടുത്തു. ഇന്ത്യക്കായി കനിഷ്‌ക് ചൗഹാൻ മൂന്ന് വിക്കറ്റെടുത്തു. മലയാളി താരം മുഹമ്മദ് ഇനാൻ, ആഎസ് ആംബ്രിഷ്, ഹെനിൽ പട്ടേൽ എന്നിവർ രണ്ട് വീതം വിക്കറ്റെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button