WORLD

ഇറാനെ തള്ളി പാക്കിസ്ഥാൻ: അത്തരത്തിലുള്ള ഉറപ്പൊന്നും നൽകിയിട്ടില്ലെന്ന് ഖ്വാജ ആസിഫ്

ഇസ്രായേൽ ആണവായുധം പ്രയോഗിച്ചാൽ അതിന് മറുപടി നൽകാൻ പാക്കിസ്ഥാൻ തങ്ങളുടെ കൂടെ കൂടുമെന്ന ഇറാന്റെ പ്രസ്താവനക്ക് മറുപടിയുമായി പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാക്കിസ്ഥാൻ അത്തരത്തിലൊരു ഉറപ്പും ആർക്കും നൽകിയിട്ടില്ലെന്ന് ഖ്വാജ ആസിഫ് പ്രതികരിച്ചു

ഞങ്ങളുടെ ആണവശക്തി ജനങ്ങൾക്ക് ഉപയോഗപ്രദമാകാനും ശത്രുക്കളുടെ നീക്കങ്ങളെ പ്രതിരോധിക്കാനുമാണ്. ഇസ്രായേൽ ഇപ്പോൾ കാണിക്കുന്നത് പോലെ ഞങ്ങൾ അയൽ രാജ്യങ്ങൾക്കെതിരെ ഇത്തരം ആധിപത്യ നയങ്ങൾ സ്വീകരിക്കാറില്ല

ഇസ്രായേലിന്റെ ആണവശക്തിയിൽ ലോകരാജ്യങ്ങൾ ഭയപ്പെടണം. അത് രാജ്യാന്തര ആണവനിയമങ്ങൾ പാലിക്കുന്നവയല്ലെന്നും ഖ്വാജ ആസിഫ് പറഞ്ഞു. ഇസ്രായേൽ ആണവായുധം പ്രയോഗിച്ചാൽ അവർക്കെതിരെ പാക്കിസ്ഥാൻ ആണവായുധം പ്രയോഗിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നായിരുന്നു നേരത്തെ ഇറാൻ സുരക്ഷാ കൗൺസിലംഗം ജനറൽ മോസെൻ റിസെയ് പറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button