ഓവലിൽ ഇന്ത്യ ഒന്നാമിന്നിംഗ്സിൽ 224ന് പുറത്ത്; തകർപ്പൻ തുടക്കവുമായി ഇംഗ്ലണ്ട്

ഓവൽ ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്സിൽ 224 റൺസിന് പുറത്തായി. 6ന് 204 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് 20 റൺസ് കൂടി കൂട്ടിച്ചേർത്തപ്പോഴേക്കും ബാക്കിയുള്ള നാല് വിക്കറ്റുകളും നഷ്ടമായി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ 93 റൺസ് എന്ന നിലയിലാണ്
കരുൺ നായരെയാണ് ഇന്ത്യക്ക് ഇന്ന് ആദ്യം നഷ്ടപ്പെട്ടത്. 57 റൺസെടുത്ത കരുൺ നായർ വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് പുറത്തായത്. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും പൂജ്യത്തിന് പുറത്തായി. വാഷിംഗ്ടമ്# സുന്ദർ 26 റൺസെടുത്തും പുറത്തായി.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ടി20 ശൈലിയിൽ ആഞ്ഞടിക്കുകയായിരുന്നു. 12.5 ഓവറിൽ 92 റൺസെടുത്ത് നിൽക്കെ ബെൻ ഡക്കറ്റിനെയാണ് അവർക്ക് നഷ്ടമായത്. ഡക്കറ്റ് 38 പന്തിൽ രണ്ട് സിക്സും അഞ്ച് ഫോറും സഹിതം 43 റൺസെടുത്തു പുറത്തായി. 40 പന്തിൽ 47 റൺസുമായി സാക് ക്രൗലിയും ഒരു റൺസുമായി ഒലി പോപുമാണ് ക്രീസിൽ
The post ഓവലിൽ ഇന്ത്യ ഒന്നാമിന്നിംഗ്സിൽ 224ന് പുറത്ത്; തകർപ്പൻ തുടക്കവുമായി ഇംഗ്ലണ്ട് appeared first on Metro Journal Online.