പരുക്ക് പറ്റിയതായി അഭിനയിച്ചത് ഫിസിയോ പറഞ്ഞിട്ട്

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 ലോകപ്പ് മത്സരത്തില്‍ പരുക്ക് പറ്റിയതായി അഭിനയിച്ചത് ഫിസോയ തെറാപ്പിസ്റ്റ് പറഞ്ഞിട്ടാണെന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ബാറ്റിംഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ടിരിക്കെയായിരുന്നു പന്തിന് പരുക്കേറ്റിരുന്നത്. എന്നാല്‍, അന്ന് യഥാര്‍ഥത്തില്‍ തനിക്ക് പരുക്കേറ്റിരുന്നില്ലെന്നും വെറും അഭിനയം മാത്രമായിരന്നു അതെന്നുമായിരുന്നു ടി വി അഭിമുഖത്തില്‍ പന്ത് വ്യക്തമാക്കിയത്.
എന്നാല്‍, പന്തിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് കായിക ലോകത്ത് തിരി തെളിയിച്ചത്. പ്രൊഫഷണലിസം മറന്നാണ് പന്ത് ക്രിക്കറ്റ് കളിച്ചതെന്നും ഇത്തരത്തിലുള്ള പ്രവണത ക്രിക്കറ്റിന്റെ സൗന്ദര്യത്തെ തല്ലിക്കെടുത്തുമെന്നുമാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. എന്നാല്‍, ഇതൊക്കെ കളിയുടെ ഭാഗമാണെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.
The post പരുക്ക് പറ്റിയതായി അഭിനയിച്ചത് ഫിസിയോ പറഞ്ഞിട്ട് appeared first on Metro Journal Online.