Sports

“ഞാൻ കണ്ടപ്പോൾ തൊട്ട് വിരാട് കൊഹ്‌ലിയിൽ മാറ്റമില്ലാത്ത ഒരേ ഒരു കാര്യം അതാണ് “; ഗൗതം ഗംഭീർ പറയുന്നത് ഇങ്ങനെ

ലോകത്തിലെ ഒന്നാം നമ്പർ ബാറ്റ്‌സ്മാനാണ് വിരാട് കോഹ്ലി. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മുൻ ഇതിഹാസങ്ങളുടെ എല്ലാം റെക്കോഡുകൾക്ക് അധികം ആയുസ് കൊടുക്കാൻ തയ്യാറാകാത്ത വ്യക്തിയാണ് അദ്ദേഹം. ബംഗ്ലാദേശിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയോടെ ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റുകളിലായി താരം നേടിയത് അതിവേഗം 27000 റൺസ് നേടുന്ന വ്യക്തി എന്ന റെക്കോഡ് ആണ്.

ഇപ്പോൾ ന്യുസിലാൻഡുമായുള്ള പരമ്പരയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം അംഗങ്ങൾ. പരിശീലകനായ ഗൗതം ഗംഭീർ വിരാട് കോഹ്‌ലിയുടെ മികവിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്.

ഗൗതം ഗംഭീറിന്റെ വാക്കുകൾ ഇങ്ങനെ:

” ലോകത്തിലെ ഏറ്റവും മികച്ച ക്ലാസ് ബാറ്റ്സ്മാൻ ആണ് വിരാട് കോഹ്ലി. തന്റെ ആദ്യ മത്സരം മുതൽ റൺസ് നേടാൻ വേണ്ടിയുള്ള ആർത്തി അദ്ദേഹത്തിനുണ്ട്. വിരാടിന്റെ ആദ്യ അരങ്ങേറ്റ മത്സരത്തിൽ ഞാൻ ആയിരുന്നു അദ്ദേഹത്തിന്റെ ഒപ്പം ഓപ്പൺ ചെയ്തത്. അന്ന് മുതൽ റൺസിന്‌ വേണ്ടിയുള്ള ആർത്തി അദ്ദേഹത്തിന് ഉണ്ട്. പരിശീലകനായി ചുമതലയേറ്റപ്പോഴും അതിന് ഒരു മാറ്റവും ഞാൻ കണ്ടില്ല”

ഗൗതം ഗംഭീർ തുടർന്നു:
“ഇതൊക്കെ കൊണ്ടാണ് അദ്ദേഹത്തെ ഞാൻ ലോകത്തിലെ ഏറ്റവും മികച്ച ക്ലാസ് ബാറ്റ്സ്മാൻ എന്ന് വിളിച്ചത്. അദ്ദേഹത്തിന്റെ ഈ മെന്റാലിറ്റി ഇപ്പോൾ നടക്കാൻ പോകുന്ന സീരീസിലും കാണാൻ സാധിക്കും എന്നത് എനിക്ക് ഉറപ്പാണ്. അതിന് ശേഷം വിരാടിന്റെ അടുത്ത വേട്ട ആരംഭിക്കുന്നത് ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ്. റൺസ് നേടാൻ തുടങ്ങിയാൽ നമുക്ക് അറിയാം പിന്നീട് അദ്ദേഹം എത്രത്തോളം കോൺസിസ്റ്റെന്റ് ആയി കളിക്കുമെന്ന്” ഗൗതം ഗംഭീർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button