Sports

ഇന്ത്യ പൊരുതുന്നു, മൂന്ന് വിക്കറ്റുകൾ വീണു

ബംഗളൂരു ടെസ്റ്റിൽ ന്യൂസിലാൻഡിനെതിരെ രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യ പൊരുതുന്നു. മൂന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 231 റൺസ് എന്ന നിലയിലാണ്. ന്യൂസിലാൻഡ് ഒന്നാമിന്നിംഗ്‌സിൽ 402 റൺസിന് പുറത്തായിരുന്നു. ഇന്ത്യ നിലവിൽ കിവീസിനേക്കാൾ 125 റൺസ് പിന്നിലാണ്

യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവരാണ് പുറത്തായത്. ജയ്‌സ്വാൾ 35 റൺസെടുത്ത് പുറത്തായി. മികച്ച രീതിയിൽ ബാറ്റേന്തിയ രോഹിത് നിർഭാഗ്യവശാൽ ക്ലീൻ ബൗൾഡ് ആകുകയായിരുന്നു. ഡിഫൻഡ് ചെയ്തിട്ട പന്ത് ഉരുണ്ട് ചെന്ന് സ്റ്റംപിൽ കൊണ്ടാണ് രോഹിത് പുറത്തായത്. 63 പന്തിൽ 52 റൺസാണ് നായകൻ എടുത്തത്

രോഹിത് പുറത്തായതിന് പിന്നാലെ ക്രീസിലൊന്നിച്ച സർഫറാസും വിരാട് കോഹ്ലിയും ചേർന്ന് ഇന്ത്യക്ക് മികച്ച കൂട്ടുകെട്ടാണ് സമ്മാനിച്ചത്. ഇരുവരും ചേർന്ന് സ്‌കോർ 231 വരെ എത്തിച്ചു. മൂന്നാം ദിനത്തിലെ അവസാന പന്തിലാണ് കോഹ്ലി പുറത്തായത്. 102 പന്തിൽ 70 റൺസാണ് കോഹ്ലി എടുത്തത്. 78 പന്തിൽ 70 റൺസുമായി സർഫറാസ് ഖാൻ ക്രീസിലുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button