പൂനെ ടെസ്റ്റിൽ ന്യൂസിലാൻഡിന് ഒരു വിക്കറ്റ് നഷ്ടം; ഇന്ത്യൻ ടീമിൽ മൂന്ന് നിർണായക മാറ്റങ്ങൾ

പൂനെയിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലാൻഡ് ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ന്യൂസിലാൻഡ് നായകൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരം 16 ഓവർ പൂർത്തിയാകുമ്പോൾ ന്യൂസിലാൻഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിലാണ്
15 റൺസെടുത്ത നായകൻ ടോം ലാഥമാണ് പുറത്തായത്. അശ്വിൻ ലാഥത്തെ വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. 27 റൺസുമായി ഡിവോൺ കോൺവേയും 9 റൺസുമായി വിൽ യംഗുമാണ് ക്രീസിൽ
മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. കെഎൽ രാഹുൽ ബാറ്റിംഗ് നിരയിൽ നിന്ന് പുറത്തായി. പകരം ശുഭ്മാൻ ഗിൽ അന്തിമ ഇലവനിൽ എത്തി. ബൗളിംഗ് നിരയിൽ മുഹമ്മദ് സിറാജിന് പകരം ആകാശ് ദീപ് വന്നു. കുൽദീപ് യാദവിന് പകരം വാഷിംഗ്ടൺ സുന്ദറും ടീമിലെത്തി.
The post പൂനെ ടെസ്റ്റിൽ ന്യൂസിലാൻഡിന് ഒരു വിക്കറ്റ് നഷ്ടം; ഇന്ത്യൻ ടീമിൽ മൂന്ന് നിർണായക മാറ്റങ്ങൾ appeared first on Metro Journal Online.