Sports

എംബാപ്പയില്ലാതെ ഫ്രാന്‍സ് ഇറങ്ങുന്നു; ആരാധകര്‍ ആശങ്കയില്‍

പാരീസ്: യുവേഫ നാഷന്‍സ് ലീഗിനുള്ള ഫ്രാന്‍സ് ഫുട്‌ബോള്‍ ടീമില്‍ മിന്നും താരം കെയ്‌ലിയന്‍ എംബാപ്പെയില്ല. ആരാധകരെ ഞെട്ടിച്ച തീരുമാനത്തില്‍ ഫ്രഞ്ചില്‍ ഇതിനകം വിവാദം ഉയര്‍ന്നു. ഫ്രാന്‍സിന്റെ നെടുംതൂണായ എംബാപ്പെയെ ഒഴിവാക്കിയതിന് പിന്നില്‍ ഗൂഢനീക്കമുണ്ടെന്ന് വരെ ആരോപണമുണ്ട്. റയല്‍ മാഡ്രിഡിന്റെ താരം കൂടിയായ എംബാപ്പെയെ ഒഴിവാക്കിയത് ഫ്രഞ്ച് ടീമിന്റെ പരിശീലകന്‍ ദിദിയര്‍ ദെഷാംസാണെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

എംബാപ്പെയുടെ അഭാവം കായിക ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് ഇടവരുത്തിയപ്പോള്‍ പുറത്താക്കിയതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കിയിരിക്കുകയാണ് ഫ്രഞ്ച് കോച്ച് തേഷാം എംബാപ്പയുമായി ചേര്‍ന്നെടുത്ത തീരുമാനമാണിതെന്നാണ് ദേഷാംസ് പറയുന്നത്. അതിന്റെ കാരണവും പരിശീലകന്‍ പങ്കുവെക്കുന്നുണ്ട്.

എംബാപ്പെയുമായി താന്‍ സംസാരിച്ചിരുന്നുവെന്നും രണ്ട് പേരും ചേര്‍ന്നെടുത്ത തീരുമാനമാണിതെന്നും കോച്ച് വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ മാസം പരിക്കിനെത്തുടര്‍ന്ന് ഏറെ നാള്‍ അദ്ദേഹത്തിന് വിശ്രമമെടുക്കേണ്ടി വന്നിരുന്നു. എന്നാല്‍ പരിക്കിനെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുന്നതിന് മുമ്പ് തന്നെ റയലിനായി അദ്ദേഹം കളിക്കുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ ഫ്രാന്‍സ് ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുന്നു. ഇത് വിവാദത്തിന് കാരണമായിട്ടുണ്ട്. ഇസ്രായേലിനെതിരേ ഫ്രാന്‍സ് 4-1ന് ജയിച്ചപ്പോഴും ബെല്‍ജിയത്തെ 2-1ന് തോല്‍പ്പിച്ചപ്പോഴും എംബാപ്പെ ടീമില്‍ ഇല്ലായിരുന്നു. എന്തായാലും എംബാപ്പെയെ തഴയുന്ന നിലപാടാണ് ഇപ്പോള്‍ ഫ്രഞ്ച് പരിശീലകന്‍ സ്വീകരിക്കുന്നത്. എംബാപ്പെ മികച്ച ഫോമില്‍ നില്‍ക്കവെ ഇപ്പോള്‍ തഴയുന്നതിനെതിരേ ശക്തമായ വിമര്‍ശനമുണ്ട്.

The post എംബാപ്പയില്ലാതെ ഫ്രാന്‍സ് ഇറങ്ങുന്നു; ആരാധകര്‍ ആശങ്കയില്‍ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button