Sports

ഐസിസി ടി20 റാങ്കിംഗിൽ വൻ നേട്ടമുണ്ടാക്കി സഞ്ജു സാംസൺ; ആദ്യ പത്തിൽ ജയ്‌സ്വാളും സൂര്യകുമാറും

ഐസിസി ടി20 റാങ്കിംഗിൽ മലയാളി താരം സഞ്ജു സാംസണ് വൻ നേട്ടം. 27 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ സഞ്ജു 39ാം റാങ്കിലെത്തി. ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും യശസ്വി ജയ്‌സ്വാളും മാത്രമാണുള്ളത്. സൂര്യകുമാർ രണ്ടാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങിയപ്പോൾ ജയ്‌സ്വാൾ ആറാം സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തായി

ബൗളർമാരുടെ റാങ്കിംഗിൽ രവി ബിഷ്‌ണോയ് ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്ത് എത്തി. ഓസ്‌ട്രേലിയൻ താരം ട്രാവിസ് ഹെഡാണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ട് രണ്ടാം സ്ഥാനത്തും സൂര്യകുമാർ മൂന്നാം സ്ഥാനത്തും ബാബർ അസം, മുഹമ്മദ് റിസ്വാൻ എന്നിവർ നാലും അഞ്ചും സ്ഥാനങ്ങളിലുമാണ്

ജോസ് ബട്‌ലർ ആറാം സ്ഥാനത്തേക്ക് കയറി. റിതുരാജ് ഗെയ്ക്ക് വാദ് 14, ശുഭ്മാൻ ഗിൽ 29 എന്നീ റാങ്കുകളിലുണ്ട്. ഏകദിന റാങ്കിംഗിൽ ബാബർ അസം ആണ് ഒന്നാം സ്ഥാനത്ത്. രോഹിത് ശർമ രണ്ടാം സ്ഥാനത്തും ശുഭ്മാൻ ഗിൽ മൂന്നും വിരാട് കോഹ്ലി നാലാം സ്ഥാനത്തുമാണ്‌

The post ഐസിസി ടി20 റാങ്കിംഗിൽ വൻ നേട്ടമുണ്ടാക്കി സഞ്ജു സാംസൺ; ആദ്യ പത്തിൽ ജയ്‌സ്വാളും സൂര്യകുമാറും appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button