മുണ്ടക്കൈ ദുരിന്ത ബാധിതര്‍ക്കായുള്ള ബൂത്തില്‍ കള്ളവോട്ട്

വയനാട്: മേപ്പാടി മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായുള്ള ബൂത്തില്‍ കള്ളവോട്ട്. നബീസ അബൂബക്കര്‍ എന്നായളുടെ വോട്ടാണ് മറ്റൊരാള്‍ ചെയ്തത്. 168-ാം നമ്പര്‍ ബൂത്തില്‍ വൈകുന്നേരം അഞ്ച് മണിയോടെ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു തന്റെ വോട്ട് മറ്റൊരാള്‍ ചെയ്തുവെന്ന് ഇവര്‍ അറിയിച്ചത്. താന്‍ വോട്ട് ചെയ്തില്ലെന്നും മറ്റാരോ തന്റെ വോട്ട് ചെയ്തതാണെന്നും നബീസ വ്യക്തമാക്കി. ആരാണ് കള്ളവോട്ട് ചെയ്തത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
അതേസമയം, കള്ളവോട്ടാണോ അതോ അറിയാതെ മറ്റാരോ ചെയ്തതാണെന്നോ വ്യക്തമല്ല. ദുരിത ബാധിതര്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ കഴിയുന്നതിനാലും രേഖകള്‍ പലയിടത്തായി നില്‍ക്കുന്നതിനാല്‍ സംഭവിച്ചതാണോയെന്ന് സംശയമുണ്ട്. പോളിംഗ് ബൂത്തില്‍ കുറച്ച് സമയം തങ്ങിയ ശേഷം നബീസ അവിടെ നിന്ന് മാറുകയായിരുന്നു.
ബഹളങ്ങള്‍ക്കോ വലിയ പ്രതിഷേധങ്ങള്‍ക്കോ ഇവര്‍ പോയില്ലെന്ന് ബൂത്തിലുള്ളവര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കും.
The post മുണ്ടക്കൈ ദുരിന്ത ബാധിതര്‍ക്കായുള്ള ബൂത്തില്‍ കള്ളവോട്ട് appeared first on Metro Journal Online.