ഐസിസി ടി20 റാങ്കിംഗിൽ സഞ്ജു സാംസണ് വൻ നേട്ടം; മൂന്നാം സ്ഥാനത്തേക്കുയർന്ന് തിലക് വർമ

ഐസിസി ടി20 റാങ്കിംഗിൽ സഞ്ജു സാംസണ് വൻ നേട്ടം. 17 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി സഞ്ജു 22ാം സ്ഥാനത്തേക്കുയർന്നു. കരിയറിലെ ഏറ്റവുമുയർന്ന റാങ്കിംഗിലാണ് സഞ്ജു ഉള്ളത്. അതേസമയം തിലക് വർമ 69 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്ക് എത്തി
ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ്, ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ട് എന്നിവരാണ് തിലകിന് മുന്നിലുള്ളത്. ടി20 റാങ്കിംഗ് ചരിത്രത്തിൽ ആദ്യമായാണ് തിലക് വർമ ആദ്യ പത്തിൽ എത്തുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ രണ്ട് സെഞ്ച്വറികൾ വീതം നേടിയതാണ് തിലകിനും സഞ്ജുവിനും ഗുണമായത്
നാല് മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ച്വറികൾ സഹിതം 280 റൺസെടുത്ത തിലക് ആയിരുന്നു പരമ്പരയിലെ താരം. അതേസമയം ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് നാലാം സ്ഥാനത്തേക്ക് വീണു. ബാബർ അസം അഞ്ചാമനും മുഹമ്മദ് റിസ്വാൻ ആറാം സ്ഥാനത്തുമുണ്ട്. ജോസ് ബട്‌ലർ ഏഴാം സ്ഥാനത്തും യശസ്വി ജയ്‌സ്വാൾ എട്ടാം സ്ഥാനത്തുമുണ്ട്. പതും നിസങ്ക, റഹ്മാനുള്ള ഗുർബാസ് എന്നിവരാണ് ഒമ്പതും പത്തും സ്ഥാനങ്ങളിൽ
The post ഐസിസി ടി20 റാങ്കിംഗിൽ സഞ്ജു സാംസണ് വൻ നേട്ടം; മൂന്നാം സ്ഥാനത്തേക്കുയർന്ന് തിലക് വർമ appeared first on Metro Journal Online.