13 വയസിൽ കോടപതി; ഐപിഎലിൽ രാജസ്ഥാൻ സ്വന്തമാക്കിയ വൈഭവ് ആരാണ്

ഐപിഎൽ ലേലത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ബിഹാറിൽ നിന്നുള്ള താരം വൈഭവ് സൂര്യവൻശി. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവവിനെ ഡൽഹി ക്യാപിറ്റൽസുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവിലാണ് രാജസ്ഥാൻ റോയൽസ് ടീമിൽ എത്തിച്ചത്. ഇടം കൈയൻ ബാറ്റർ ആയ വൈഭവ് ഇതോടെ ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് ഇതോടെ സ്വന്തമാക്കി.
വൈഭവ് സൂര്യവംശിയെ 1.10 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്.ഐപിഎൽ ടീമിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കോടിപതിയും വൈഭവ് സൂര്യവൻശി തന്നെ. രാജസ്ഥാനും ഡൽഹിയും മാത്രമാണ് വൈഭവിനായി രംഗത്തെത്തിയ ടീമുകൾ. 2011 മാർച്ച് 27നാണ് വൈഭവ് ജനിച്ചത്. ഈ വർഷം ജനുവരിയിൽ തന്റെ പന്ത്രണ്ടാം വയസ്സിൽ ബീഹാറിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കളിച്ചിരുന്നു.
സെപ്റ്റംബറിൽ ഓസ്ട്രേലിയക്കെതിരായ അണ്ടർ 19 യൂത്ത് ടെസ്റ്റിൽ ഇന്ത്യക്കായി കളിച്ച വൈഭവ് 62 പന്തിൽ 104 റൺസ് അടിച്ചാണ് ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.ഇത് വരാനിരിക്കുന്ന അണ്ടർ 19 ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിലേക്കും പിടിച്ചു കയറാൻ വൈഭവിന് അവസരം സൃഷ്ടിച്ചു. നിലവിൽ ബിഹാറിന്റെ രഞ്ജി ട്രോഫി താരമാണ്.
The post 13 വയസിൽ കോടപതി; ഐപിഎലിൽ രാജസ്ഥാൻ സ്വന്തമാക്കിയ വൈഭവ് ആരാണ് appeared first on Metro Journal Online.