Kerala

ഓർത്തഡോക്‌സ്-യാക്കോബായ പള്ളി തർക്കം: ഹർജികളിൽ ഹൈക്കോടതി വീണ്ടും വാദം കേൾക്കണമെന്ന് സുപ്രീം കോടതി

ഓർത്തോഡോക്‌സ് യാക്കോബായ പള്ളി തർക്കത്തിൽ ഉത്തരവുമായി സുപ്രീം കോടതി. കോടതി അലക്ഷ്യ ഹർജികളിൽ വീണ്ടും വാദം കേൾക്കാൻ സുപ്രീം കോടതി നിർദേശിച്ചു. ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിട്ടു. എറണാകുളം, പാലക്കാട് ജില്ലകളിലെ 6 പള്ളികളുടെ കേസ് ഹൈക്കോടതി പരിഗണിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. പ്രായോഗികമായി എങ്ങനെ വിധി നടപ്പാക്കാമെന്നത് ഹൈക്കോടതി പരിശോധിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

എല്ലാ വിഷയങ്ങളും പരിഗണിച്ച് ഹർജികളിൽ വീണ്ടും വാദം കേൾക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനോട് സുപ്രീം കോടതി നിർദേശിച്ചു. നിലവിലെ ഹൈക്കോടതി ഉത്തരവ് മാറ്റി വച്ചു വിഷയങ്ങൾ വീണ്ടും പരിഗണിക്കണം. മതപരമായ വിഷയത്തിൽ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള നടപടികൾ പൊതുതാൽപര്യത്തിന് നിരക്കുന്നതാണോ എന്ന് ഹൈക്കോടതി പരിശോധിക്കണം.

ഉദ്യോഗസ്ഥരുടെ ഇടക്കാല സംരക്ഷണം ഹൈക്കോടതി തീരുമാനം എടുക്കും വരെ നീട്ടിയിട്ടുണ്ട്. മതപരമായ വിഷയത്തിൽ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള നടപടികൾ പൊതുതാൽപര്യത്തിന് നിരക്കുന്നതാണോ എന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിശോധിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button