Kerala
ഒന്നും ശരിയാകില്ലെന്നാണ് സുധാകരൻ പറഞ്ഞത്, പിന്നെ എന്തിനാണ് മലയോര ജാഥ: മന്ത്രി ശശീന്ദ്രൻ

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ പരിഹാസവുമായി വനം മന്ത്രി എ കെ ശശീന്ദ്രൻ. കോൺഗ്രസിന്റെ മലയോര ജാഥയിൽ മുൻ വനംമന്ത്രിയായ കെ സുധാകരൻ പറഞ്ഞത് ഒന്നും ശരിയാക്കാൻ കഴിയില്ലെന്നാണ്. പിന്നെ ജാഥക്ക് എന്താണ് പ്രസക്തിയെന്ന് മന്ത്രി ചോദിച്ചു
പ്രതിപക്ഷ നേതാവിന്റെ നിർദേശങ്ങൾ തന്നാൽ പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ കീഴ്പ്പള്ളി ചതിരൂരിൽ കണ്ടത് കടുവയാണെന്ന ഭീതി വേണ്ടെന്നും മന്ത്രി പറഞ്ഞു
കടുവപ്പേടിയും പുലിപ്പേടിയും രണ്ടാണ്. പുലിയെ കണ്ട സാഹചര്യത്തിൽ മൂന്ന് ടീമുകളുടെ നേതൃത്വത്തിൽ ശക്തമായ തെരച്ചിലുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
The post ഒന്നും ശരിയാകില്ലെന്നാണ് സുധാകരൻ പറഞ്ഞത്, പിന്നെ എന്തിനാണ് മലയോര ജാഥ: മന്ത്രി ശശീന്ദ്രൻ appeared first on Metro Journal Online.