ഇടുക്കി ഗ്രാമ്പിയിൽ നിന്നും മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു

ഇടുക്കി വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ നിന്നും ദൗത്യസംഘം പിടികൂടിയ കടുവ ചത്തു. ദൗത്യത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ ചാടിയ കടുവയെ ദൗത്യസംഘം വെടിവെച്ചിരുന്നു. ഡോക്ടർ അനുരാജിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് കടുവയെ മയക്കുവെടി വെച്ചത്
കടുവക്ക് ആദ്യം മയക്കുവെടിയേറ്റെങ്കിലും മയങ്ങാൻ സമയം വേണ്ടി വന്നു. രണ്ടാമത് മയക്കുവെടി വെച്ച സമയത്ത് കടുവ ദൗത്യസംഘത്തിന് നേർക്ക് പാഞ്ഞടുക്കുകയും ചെയ്തു. കടുവയുടെ കൈ കൊണ്ടുള്ള അടിയേറ്റ് മനു എന്ന ഉദ്യോഗസ്ഥന്റെ തലയിലുണ്ടായിരുന്ന ഹെൽമറ്റ് തകർന്നു
ഇവരുടെ പക്കലുണ്ടായിരുന്ന ഷീൽഡ് തകരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സംഘം കടുവക്ക് നേരെ സ്വയരക്ഷക്കായി വെടിയുതിർത്തത്. കടുവയെ പെരിയാർ വന്യജീവി സങ്കേതത്തിൽ എത്തിച്ചിരുന്നു.
The post ഇടുക്കി ഗ്രാമ്പിയിൽ നിന്നും മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു appeared first on Metro Journal Online.