National
നീറ്റ് പരീക്ഷാ പേടി: ചെന്നൈയിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു

ചെന്നൈയിൽ നീറ്റ് പരീക്ഷാ പേടിയെ തുടർന്ന് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. കേളാമ്പാക്കം സ്വദേശി ദേവദർശിനി(21)യാണ് മരിച്ചത്. വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. മൂന്ന് തവണ യുവതി നീറ്റ് എൻട്രൻസ് പരീക്ഷ എഴുതി പരാജയപ്പെട്ടിരുന്നു
മെയിൽ അടുത്ത പരീക്ഷ എഴുതാനിരിക്കെയാണ് ആത്മഹത്യ. കോച്ചിംഗ് സെന്ററിൽ പരീക്ഷക്ക് മാർക്ക് കുറഞ്ഞതിൽ ദേവദർശിനി അസ്വസ്ഥയായിരുന്നു. 2021ലാണ് ദേവദർശിനി പ്ലസ് ടു പൂർത്തിയാക്കിയത്.
കഴിഞ്ഞ രണ്ട് വർഷമായി അണ്ണാനഗറിലെ ഒരു സ്വകാര്യ അക്കാദമിയിൽ കോച്ചിംഗ് ക്ലാസുകളിൽ പങ്കെടുക്കുകയായിരുന്നു.
The post നീറ്റ് പരീക്ഷാ പേടി: ചെന്നൈയിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു appeared first on Metro Journal Online.