സംസ്ഥാനത്ത് 519 കൊവിഡ് കേസുകൾ; പ്രായമായവരും രോഗമുള്ളവരും മാസ്‌ക് ധരിക്കണമെന്ന് നിർദ്ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് 519 പേര്‍ക്ക് കെവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. പ്രായമായവരും രോഗമുള്ളവരും പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവരും പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരും മാസ്‌ക് ധരിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.
ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. ആശുപത്രികളില്‍ ഉള്‍പ്പെടെ രോഗം നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ സജ്ജമാണെന്നും മന്ത്രി അറിയിച്ചു. ലാബുകളില്‍ ആര്‍ടിപിസിആര്‍ പരിശോധനാ സംവിധാനം ഒരുക്കിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ വ്യപകമായ പരിശോധനാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ല. സംസ്ഥാനത്ത് കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുന്നതു കൊണ്ടാണ് കൂടുതല്‍ കേസുകള്‍ അറിയുന്നത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
ആഗോള തലത്തില്‍ കൊവിഡ് കേസുകളില്‍ വര്‍ധനവ് കണ്ടപ്പോള്‍ തന്നെ സംസ്ഥാന തലത്തില്‍ മീറ്റിങ്ങുകള്‍ നടത്തിയിരുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
The post സംസ്ഥാനത്ത് 519 കൊവിഡ് കേസുകൾ; പ്രായമായവരും രോഗമുള്ളവരും മാസ്‌ക് ധരിക്കണമെന്ന് നിർദ്ദേശം appeared first on Metro Journal Online.