അൻവറിന് മുന്നിൽ വാതിൽ പൂർണമായി അടച്ചിട്ടില്ല; അൻവറില്ലെങ്കിലും യുഡിഎഫ് ജയിക്കും: സുധാകരൻ

പിവി അൻവർ തിരുത്തിയാൽ യുഡിഎഫിൽ എത്തിക്കാൻ ഇനിയും ശ്രമം തുടരുമെന്ന് കെ സുധാകരൻ. അൻവർ അയഞ്ഞിരുന്നുവെങ്കിൽ വിഡി സതീശനും അയഞ്ഞാനെ. അൻവറിന്റെ വോട്ടില്ലെങ്കിലും നിലമ്പൂരിൽ യുഡിഎഫ് വിജയിക്കുമെന്നും സുധാകരൻ പറഞ്ഞു
അൻവറിന്റെ പരാമർശങ്ങൾ അൻവറിന് തന്നെ വിനയായി. അൻവറിന്റെ മുന്നിൽ പൂർണമായി വാതിൽ അടച്ചിട്ടില്ല. അൻവറിന്റെ വോട്ടില്ലെങ്കിലും യുഡിഎഫ് ജയിക്കും. സ്ഥാനാർഥിയെ അംഗീകരിക്കാമെന്ന് പറഞ്ഞിരുന്നുവെങ്കിൽ സതീശൻ തന്നെ അൻവറിന്റെ കൈ പിടിച്ച് യുഡിഎഫിൽ കൊണ്ടുവരുമായിരുന്നു
സ്വരാജിനെ പാർട്ടി നിർബന്ധിപ്പിച്ച് മത്സരിപ്പിക്കുന്നതാമ്. വിജയം ആര്യാടൻ ഷൗക്കത്തിനൊപ്പമാണ്. അൻവറിന്റെ പ്രതികരണം മാത്രമാണ് യുഡിഎഫ് പ്രവേശനത്തിന് വിലങ്ങുതടിയായത്. പ്രതിപക്ഷ നേതാവിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സുധാകരൻ പ്രതികരിച്ചു.
The post അൻവറിന് മുന്നിൽ വാതിൽ പൂർണമായി അടച്ചിട്ടില്ല; അൻവറില്ലെങ്കിലും യുഡിഎഫ് ജയിക്കും: സുധാകരൻ appeared first on Metro Journal Online.