Kerala

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: എല്‍പിഎസ്ടി സമര നേതാവ് വളര്‍മതി വീണ്ടും ആശുപത്രിയില്‍. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റി. പ്രതിഷേധക്കാരാണ് വളര്‍മതിയെ ആശുപത്രിയിയിൽ എത്തിച്ചത്.

നിലവില്‍ വളര്‍മതിയുടെ നിരാഹാര സമരം 18 ദിവസം പിന്നിട്ടിരിക്കുകയാണ്. സമരം കടുപ്പിക്കാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം.

ബുധനാഴ്ച്ച, സമരപ്പന്തല്‍ പൊളിച്ച് ബലം പ്രയോഗിച്ച് വളര്‍മതിയെ പൊലീസ് ആശുപത്രിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ആശുപത്രിയിലും സമരം തുടര്‍ന്ന വളര്‍മതി നിര്‍ബന്ധിത ഡിസ്ചാര്‍ജ് വാങ്ങി സമരപ്പന്തലിലേക്ക് തിരികെയെത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം പ്രതിപക്ഷ യുവജന സംഘടനകളും രാഷ്ട്രീയ നേതാക്കളും ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സമരവുമായി രംഗത്തെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button