Kerala

കാശിക്കു പോകുന്നു, ദൈവത്തോടലിയും; കുറിപ്പെഴുതി വീട് വിട്ട 17കാരനെ പറ്റി സൂചനകളില്ലെന്ന് ക്രൈംബ്രാഞ്ച്

മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിച്ചതിന്‍റെ പേരിൽ കാശിക്കു പോകുന്നുവെന്ന് കുറിപ്പെഴുതി വീട് വിട്ടുപോയ 17കാരനെ കാണാതായിട്ട് നവംബർ 17ന് 100 ദിവസം പൂർത്തിയായി. ശിവസൂര‍്യയെ പറ്റി നിലവിൽ സൂചനകളില്ലെന്നാണ് ക്രൈംബ്രാഞ്ച് എസ്പി കെ.വി. വേണുഗോപാൽ പറയുന്നത്.

ശിവസൂര‍്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട് എസ്ഐടി രൂപീകരിച്ചതായും 17കാരൻ എത്താൻ സാധ‍്യതയുള്ള ഇടങ്ങളിലെല്ലാം പരിശോധന നടത്തുമെന്നും എസ്പി വ‍്യക്തമാക്കി.

പാലക്കാട് ഭാഗത്ത് അന്വേഷണ സംഘം പരിശോധന നടത്തുന്നുണ്ട്. സംഭവത്തിൽ പ്രതിഷേധവുമായി പ്രദേശവാസികളും രംഗത്തെത്തിയിട്ടുണ്ട്. പണം കൊടുത്ത് ഗെയിമിൽ പങ്കെടുക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ മൊബൈൽ ഉപയോഗം വിലക്കിയെന്നും ഫോൺ വാങ്ങി വച്ചെന്നുമായിരുന്നു അന്ന് ശിവസൂര‍്യയുടെ മാതാപിതാക്കൾ വ‍്യക്തമാക്കിയിരുന്നത്.

കുട്ടിയുടെ മുറിയിൽ നിന്ന് ലഭിച്ച കുറിപ്പിൽ ഞാൻ കാശിക്കു പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയണം എന്നാണ് എഴുതിയിരിക്കുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button