സ്വകാര്യവ്യക്തിയുടെ പറമ്പിൽ അനുമതിയില്ലാതെ ക്രെയിൻ പ്രവർത്തിപ്പിച്ചു; തിരുവനന്തപുരത്ത് രണ്ട് വിമാനങ്ങൾ ഇറങ്ങാനാവാതെ വട്ടമിട്ടു പറന്നു

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഗുരുതരമായ സുരക്ഷാവീഴ്ച. വിമാനത്താവളത്തിനടുത്തുള്ള മുട്ടത്തറയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അനുമതിയില്ലാതെ ഉയരത്തിൽ പ്രവർത്തിച്ച ക്രെയിൻ എയർ ട്രാഫിക് കൺട്രോൾ (ATC) റഡാറിൽ പതിഞ്ഞതിനെ തുടർന്ന് വിമാന സർവീസുകളിൽ പ്രതിസന്ധി.
ഉയരത്തിൽ പ്രവർത്തിച്ചിരുന്ന ക്രെയിൻ റഡാറിൽ പതിഞ്ഞതോടെ സുരക്ഷാ മുന്നറിയിപ്പ് നൽകുകയായിരുന്നു. ഇതേത്തുടർന്ന് വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന രണ്ട് വിമാനങ്ങൾക്ക് സുരക്ഷാ കാരണങ്ങളാൽ ലാൻഡ് ചെയ്യാൻ സാധിച്ചില്ല.
ഉടൻതന്നെ വിമാനത്താവള അധികൃതർ പൊലീസിൽ വിവരമറിയിക്കുകയും, തുടർന്ന് പൊലീസ് സ്ഥലത്തെത്തി ക്രെയിൻ മാറ്റാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ സാങ്കേതിക തകരാർ കാരണം ക്രെയിൻ പെട്ടെന്ന് താഴ്ത്താൻ സാധിക്കാതെ വന്നത് ആശങ്ക വർധിപ്പിച്ചു. പിന്നീട് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ക്രെയിൻ താഴ്ത്തിയത്. സംഭവത്തിൽ വിമാനത്താവള അധികൃതർ പൂന്തുറ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support



