Kerala

സാമ്പത്തിക തട്ടിപ്പ് കേസ്: സുഹൈൽ ഷാജഹാനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുഹൈൽ ഷാജഹാനെ കോൺ​ഗ്രസ് പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സുഹൈൽ ഷാജഹാനെ പുറത്താക്കിയത്. തിരുവനന്തപുരം ഡിസിസി അംഗമായിരുന്നു സുഹൈൽ ഷാജഹാൻ. കെപിസിസി നിർദേശത്തെ തുടർന്നാണ് നടപടി. തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ ശക്തനാണ് നടപടി സ്വീകരിച്ചത്.

സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഡിസിസി അംഗം സുഹൈൽ ഷാജഹാൻ പണം വാങ്ങുന്നതിൻ്റെ ദൃശ്യങ്ങൾ നേരത്തെ പുറത്ത് വിന്നിരുന്നു. ഡോ സാബൈൻ ശിവദാസനിൽ നിന്നുമാണ് 10 ലക്ഷം രൂപ സുഹൈൽ ഷാജഹാൻ വാങ്ങിയത്. ചെവ്വാഴ്ച രാവിലെയാണ് ഡിസിസി അം​ഗം ആശുപത്രിയിലെത്തി പണം വാങ്ങിയത്. പിന്നാലെയാണ് പേട്ട പോലീസ് പ്രതിയെ പിടികൂടിയത്. പൊലീസ് നിർദ്ദേശ പ്രകാരമായിരുന്നു ഡോ. സബൈൻ ശിവദാസ് പണം കൈമാറിയതും തെളിവുകളോടെ പ്രതിയെ കസ്റ്റഡിയിൽ എടുത്തതും. പൊലീസാണ് രഹസ്യ കാമറ ഉപയോഗിച്ച് സുഹൈൽ ഷാജഹാൻ പണം വാങ്ങുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ചത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button