Kerala

പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി തള്ളി

പിഎസ്‌സി പരീക്ഷാ തട്ടിപ്പിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. മുൻ അഡീഷണൽ സെക്രട്ടറി ആർ. ഹരി, ഒന്നാം പ്രതി സതീഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. പിഎസ്‌സി ക്രമക്കേടുകൾ ചെറുതായി കാണാൻ കഴിയില്ലെന്നും ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം വിജിലൻസ് കോടതിയുടെതാണ് ഉത്തരവ്. പ്രതികൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പി സതീഷ് കഴിഞ്ഞവർഷം സർവീസിൽ‌ നിന്ന് വിരമിച്ചയാളാണ്. ആർ ഹരി ഇപ്പോഴും സർവീസിൽ തുടരുന്നായാളാണ്.

ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്ക് നടത്തിയ നിയമനമാണ് പിഎസ്‌സിയെ ക്രൈംബ്രാഞ്ച് അന്വേഷണത്തിലേക്കും മറ്റ് വിവാദങ്ങളിലേക്കും നയിച്ചത്. ക്രമക്കേട് 56 ചോദ്യങ്ങളിലെ നിയമനം നടത്താത്തതിനെ തുടർന്നെന്ന് പഴയ റാങ്ക് ലിസ്റ്റ് റദ്ദാക്കി പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. രീക്ഷയിൽ 58 മാർക്കിന്റെ 10 ചോദ്യങ്ങൾ മൂല്യനിർണയം നടത്തിയില്ലെന്ന് പിഎസ്‌സിയുടെ ആഭ്യന്തര വിജിലൻസ് സ്ഥിരീകരിച്ചിരുന്നു.

ആസൂത്രണ ബോർഡ് ചീഫ് പരീക്ഷ നടത്തിപ്പിലും,നിയമനങ്ങളിലും വീഴ്ചയില്ലെന്നായിരുന്നു എം.ആർ ബൈജുവും,മറ്റു അംഗങ്ങളും എസ്.ഐ.റ്റിക്കു മുന്നിൽ ആവർത്തിച്ചിരുന്നത്. മൂല്യനിർണയത്തിലുണ്ടായ വീഴ്ച ഗൂഢലക്ഷ്യത്തോടെയുള്ള നീക്കം നടന്നുവെന്ന് സംശയിക്കേണ്ടതാണെന്നാണ് ആഭ്യന്തര വിജിലൻസ് കണ്ടെത്തൽ. സാങ്കേതിക പിഴവെന്ന പിഎസ്സി ചെയർമാന്റെ രക്ഷപെടൽ തന്ത്രം പൊളിക്കുന്നതാണ് ആഭ്യന്തര അന്വേഷണത്തിലെ ഈ കണ്ടെത്തൽ.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button