Kerala

പാങ്ങപ്പാറ അഭിറാം വധക്കേസിൽ നിർണായക വഴിത്തിരിവ്; കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റും മൊബൈൽ ഫോണും കിണറ്റിൽ നിന്ന് കണ്ടെത്തി

ശ്രീകാര്യം പാങ്ങപ്പാറയിൽ പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണസംഘത്തിന് നിർണായക തെളിവുകൾ ലഭിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച അഭിറാമിന്റെ ബെൽറ്റ്, മൊബൈൽ ഫോൺ, ഷർട്ട്, വെള്ളിമാല എന്നിവയാണ് പൊലീസ് കണ്ടെടുത്തത്. കിണറ്റിൽ താഴ്ത്തിയ നിലയിലായിരുന്നു ഇവ കണ്ടെത്തിയത്.

​നിലവില്‍ കണ്ടെത്തിയ ഫോണ്‍ കേസ് അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. ആദ്യഘട്ടത്തില്‍ തെളിവുകള്‍ എവിടെയെന്ന ചോദ്യത്തിന് പ്രതികള്‍ നല്‍കിയത് വ്യത്യസ്തങ്ങളായ മറുപടികളായിരുന്നു. ശേഷം വീണ്ടും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതിലൂടെ എല്ലാം കിണറില്‍ കെട്ടി താഴ്ത്തിയെന്ന് ഉമര്‍ പൊലീസിനോട് സമ്മതിച്ചു. തുടര്‍ന്നായിരുന്നു ഫയര്‍ ഫോഴ്സിന്റെയും സ്‌കൂബ ടീമിന്റെയും സഹായത്തോടെ കിണറിലെ പരിശോധന.

​പാങ്ങപ്പാറയിലെ കാടുമൂടിയ പ്രദേശത്തുവെച്ച് അഭിറാമിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തി എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസിൽ പ്രതികളായ ഉമർ, അനന്ദ, ഉമറിന്റെ പെൺസുഹൃത്ത് ഐശ്വര്യ, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നിർണായക തെളിവുകൾ ലഭിച്ചതോടെ കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള നടപടികൾ പൊലീസ് വേഗത്തിലാക്കിയിട്ടുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button