Kerala

കോവളം സ്പാ പീഡനക്കേസ്: രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ; അന്വേഷണം ഊർജിതം

കോവളം സ്പാ പീഡനക്കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. കേസിലെ 11, 12 പ്രതികളെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ​പൂന്തുറ സ്വദേശി അനിൽ, പുതിയതുറ സ്വദേശി സുധീഷ്. എസ് എന്നിവരാണ് അറസ്റ്റിലായത്. ​അനിലിനെ പൂന്തുറ ഭാഗത്തുനിന്നും സുധീഷിനെ പുതിയതുറ ഭാഗത്തുനിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ​

കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിൽ പൊലീസ് അന്വേഷണം തുടരുകയാണ്.അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരെ മറ്റു നിയമ നടപടികൾ സ്വീകരിച്ചു വരികയാണ്. അച്ഛനും അമ്മയുമില്ലാത്ത പെൺകുട്ടിയെ ചെറിയമ്മയും ഭർത്താവുമാണ്‌ സ്‌പാ ഉടമകൾക്ക്‌ കൈമാറിയത്‌. ഇരുവരും അനാശാസ്യപ്രവൃത്തികൾക്ക്‌ നേതൃത്വം നൽകുന്നവരാണെന്നും പൊലീസ്‌ പറഞ്ഞു.

ചൂഷണം സഹിക്കാതെയായപ്പോൾ പെൺകുട്ടി സ്‌പായിൽവച്ച്‌ പരിചയപ്പെട്ട നെയ്യാറ്റിൻകര സ്വദേശിയോടൊപ്പം രക്ഷപ്പെട്ടു. സെപ്തംബർ 21ന് പെൺകുട്ടിയെ കാണാതായതായി ചെറിയമ്മ നൽകിയ പരാതിയെ തുടർന്നാണ് കോവളം പൊലീസ് അന്വേഷണം ആരംഭിച്ചത്. കുട്ടിയെ പൊലീസ്‌ കണ്ടെത്തി ക‍ൗൺസലിങ്ങിന്‌ വിധേയമാക്കിയപ്പോഴാണ്‌ പീഡനവിവരം അറിഞ്ഞത്‌.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button