Kerala

യുഡിഎഫ് സർക്കാരിന്റെ ആറ് മാസം നാടിനെ ഇകഴ്ത്തി കാണിക്കുന്നത്; ആർഎസ്എസ് നയം നടപ്പാക്കാനാണ് ശ്രമം: പിണറായി വിജയൻ

സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. യുഡിഎഫ് സര്‍ക്കാരിന്റെ ആറ് മാസത്തെ പ്രവര്‍ത്തനം നാടിനെ ഇകഴ്ത്തി കാണിക്കുന്ന രീതിയിലാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ആര്‍എസ്എസ് നയം നടപ്പാക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കെപിസിസി അധ്യക്ഷനായ മന്ത്രിക്ക് പോലും മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

എബിവിപി, യുവമോര്‍ച്ച, ബിജെപി പ്രവര്‍ത്തകര്‍ എന്നിവര്‍ വി ഡി സതീശന്‍ അവരുടെ സര്‍ക്കാരെന്ന് പറയുന്ന നിലയിലെത്തിയെന്നും വിമര്‍ശനം ഉയര്‍ന്നു. കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് നയം യുഡിഎഫ് സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. മയില്‍പ്പീലി സ്‌കോളര്‍ഷിപ്പിലൂടെ സംഘപരിവാറിന് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ അനുമതി കൊടുത്തുവെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.

സംഘപരിവാറിന് എങ്ങനെ അനുമതി ലഭിച്ചു എന്നത് പരിശോധിക്കപ്പടണം. ഉന്നത വിദ്യാഭ്യാസരംഗത്ത് സംഘപരിവാര്‍ അജണ്ട ചാന്‍സലാറായ ഗവര്‍ണര്‍ നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ സര്‍ക്കാരിന് മിണ്ടാട്ടമില്ല. സരള്‍ ബില്ല് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ്. വ്യവസായ വികസനത്തിന്റെ പേരില്‍ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നശിപ്പിക്കാനാണ് ശ്രമമെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button