Kerala

ഫെയർനസ് ക്രീമിൽ അളവിൽ കൂടുതൽ മെർക്കുറി; കർശന നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

അമിതമായ അളവിൽ മെർക്കുറി ഉപയോഗിച്ചുള്ള ഫെയർനസ് ക്രീമുകളുടെ ഉപയോഗത്തിൽ കർശന നടപടിയെടുക്കുമെന്ന് മന്ത്രി കെ മുരളീധരൻ. നിരവധി കേസുകൾ ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യുന്നുണ്ട്. മനുഷ്യൻറെ ആരോഗ്യത്തെയാണ് ഇതില്ലാതാക്കുന്നത്. ഇത്തരം ഉൽപ്പന്നങ്ങൾക്ക് കിട്ടുന്ന പരസ്യങ്ങൾ ആണ് കുട്ടികൾ അടക്കം വാങ്ങാൻ കാരണം. വളരെ സീരിയസ് ആയിട്ടാണ് സർക്കാർ ഈ വിഷയത്തെ കാണുന്നതെന്നും എല്ലായിടത്തും പരിശോധന കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു .ഫെയർനസ് ക്രീമിന്റെ ഉപയോഗം മൂലം മലപ്പുറത്ത് 17കാരിക്ക് വൃക്കരോഗം സ്ഥിരീകരിച്ചിരിന്നു.

വാർത്തക്ക് പിന്നാലെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഫെയർനസ് ക്രീമിന്റെ ഇൻസ്റ്റാഗ്രാം പേജ് അപ്രത്യക്ഷമായി. ഇൻഫ്ലുവൻസർമാർ ടാഗ് ചെയ്തിരുന്ന അക്കൗണ്ടാണ് നഷ്ടമായത്. ക്രീം ഒരു വർഷമായി സ്ഥിരമായി ഉപയോഗിച്ച മലപ്പുറത്തെ പതനേഴുകാരിയ്ക്കാണ് മെംബ്രനസ് നെഫ്രോപ്പതി എന്ന ഗുരുതര വൃക്ക രോഗം കണ്ടെത്തിയത്.

മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്യാൻ ക്രീം ഉപയോഗിച്ച് തുടങ്ങിയ പെൺകുട്ടി, കടുത്ത ശാരീരിക അവശതകളും തലവേദനയും ശരീരത്തിൽ നീരും അനുഭവപ്പെട്ടതിനെതുടർന്ന് ചികിത്സ തേടുകയായിരുന്നു.പെൺകുട്ടിയുടെ ആരോഗ്യനില പരിശോധിച്ചതിൽ മെർക്കുറി അളവ് കൂടുതലാണെന്ന് കണ്ടെത്തിയതിന് പിന്നാലെ കേന്ദ്ര ലാബിൽ ക്രീം പരിശോധനക്ക് അയച്ചു. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ മാനദണ്ഡങ്ങൾ ലംഘിച്ച്, വലിയ അളവിൽ മെർക്കുറി ക്രീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി.ക്രീം ഉപയോഗിക്കുക വഴി ശരീരത്തിൽ പ്രവേശിക്കുന്ന മെർക്കുറി വൃക്കകളുടെ അരിപ്പകളെ നശിപ്പിക്കുകയും മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നത്. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ വൃക്കകളുടെ പ്രവർത്തനം തന്നെ നിലക്കാൻ സാധ്യതയെന്നും ഡോക്ടർമാർ പറയുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button