Kerala

മദ്യത്തിനൊപ്പം ബീഫും പോർക്കും പുറത്ത്; ട്രെയിൻ യാത്രക്കാരുടെ ഭക്ഷണ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിട്ട് ഐആർസിടിസി

ട്രെയിൻ യാത്രക്കിടയിൽ ഒരു ബീഫ് ബിരിയാണി കഴിക്കാൻ കൊതി തോന്നിയാൽ എന്ത് ചെയ്യും? ഓൺലൈനിൽ ഓർഡർ ചെയ്യാമെന്ന് വെച്ചാൽ നടക്കില്ല. റെയിൽവേ സ്റ്റേഷനുകളിലേക്കുള്ള ഭക്ഷണവിതരണത്തിൽ ബീഫിനും പോർക്കിനും ഒക്കെ നിയന്ത്രണമുണ്ട്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലാണ് ഈ നിയന്ത്രണം.

യാത്രക്കാരന്റെ ടിക്കറ്റിന്റെ പിഎൻആർ നമ്പർ നൽകിയാൽ മാത്രമേ ട്രെയിനിലേക്കും റെയിൽവേ സ്റ്റേഷൻ്റെ അകത്തേക്കും ഭക്ഷണം എത്തുകയുള്ളൂ. ഫുഡ് ഡെലിവറി ആപ്പുകൾ ഐആർസിടിസിയുമായി സഹകരിച്ച് റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണം എത്തിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ബീഫ്, പോർക്ക് എന്നിവ ആപ്പിൽ എത്ര തിരഞ്ഞാലും ഉപഭോക്താവിന് കാണാൻ കഴിയില്ല. കാരണം ഐആർസിടിസിയുടെ നിയമപ്രകാരം ബീഫ്, പോർക്ക്, മദ്യം എന്നിവ റെയിൽവേ സ്റ്റേഷൻ്റെ അകത്ത് നിരോധിച്ചിട്ടുണ്ട്.

ബീഫും പോർക്കും ഒഴിവാക്കി മറ്റു ഭക്ഷണങ്ങൾ മാത്രം ഉപഭോക്താവിനെ തിരഞ്ഞെടുക്കാൻ കഴിയുന്ന രീതിയിലാണ് സെറ്റിങ്സ് ക്രമീകരിച്ചിരിക്കുന്നത്. ആയിരക്കണക്കിന് മനുഷ്യർ സഞ്ചരിക്കുന്ന ട്രെയിനിൽ മദ്യത്തിന് വിലക്കേർപ്പെടുത്തുക തന്നെ വേണം. എന്നാൽ എന്തിനാണ് ഭക്ഷണവിഭവങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നാണ് ചോദ്യം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button