Kerala

കേരളത്തിൽ മികച്ച ഭരണം; മുഖ്യമന്ത്രിയെ പ്രശംസിച്ച് ശശി തരൂർ എംപി: ‘ഞാൻ യു ഗ്രൂപ്പിൽ’

സംസ്ഥാന സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങളെ പ്രശംസിച്ചും മുഖ്യമന്ത്രി വി.‍ഡി സതീശന്റെ നയങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചും കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ എംപി. കേരളത്തിൽ നടക്കുന്നത് മികച്ച ഭരണമാണെന്നും വയോജന സംരക്ഷണമുൾപ്പെടെയുള്ള പദ്ധതികൾ രാജ്യത്തിന് തന്നെ നല്ല മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളം രാജ്യത്തിന് മാതൃകയാകുമെന്നും മുഖ്യമന്ത്രിയുടെ നയങ്ങളോട് തനിക്ക് യോജിപ്പാണുള്ളതെന്നും തരൂർ വ്യക്തമാക്കി.

സംസ്ഥാനത്തെ തുറമുഖ പദ്ധതികൾ കേരളത്തിന്റെ വികസനത്തിന് ഏറെ ഗുണകരമാകുമെന്ന് ചൂണ്ടിക്കാട്ടിയ തരൂർ, കൂടുതൽ നിക്ഷേപകരെ കേരളത്തിലേക്ക് ആകർഷിക്കേണ്ടതുണ്ടെന്നും പറഞ്ഞു. മന്ത്രിസഭയിൽ കൂടിയാലോചനകളില്ലെന്ന വിമർശനങ്ങളിൽ അർത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കെപിസിസി അധ്യക്ഷനെ എത്രയും വേഗം പ്രഖ്യാപിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. പാർട്ടിക്കകത്ത് ചർച്ചകൾ നടക്കട്ടെയെന്നും ബാക്കി കാര്യങ്ങൾ ഡൽഹിയിൽ ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് പ്രത്യേക ഗ്രൂപ്പില്ലെന്നും താൻ ‘യു’ ഗ്രൂപ്പിലാണെന്നുമായിരുന്നു തരൂരിന്റെ മറുപടി. ‘യുണൈറ്റഡ് ഗ്രൂപ്പ്’ എന്നാണ് അതുകൊണ്ട് അർത്ഥമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ

എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button