Kerala

ഉണ്ണിത്താന്റെ നിലപാട് ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് മറക്കാനാകില്ല; സിപിഎമ്മിനെതിരെ പ്രതിരോധിച്ചത് രാജ്മോഹന്‍ ഉണ്ണിത്താനെന്ന് ചാണ്ടി ഉമ്മൻ

സോളാര്‍ കേസ് കാലത്ത് ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിനും പാര്‍ട്ടിക്കും വേണ്ടി പരസ്യമായി പോരാടിയ ആളാണ് രാജ്മോഹന്‍ ഉണ്ണിത്താനെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. അത് മറക്കാനാകില്ല. ആ കടപ്പാട് എന്നും ഉണ്ടാകും. അന്ന് ഇടതുപക്ഷം പച്ചക്ക് വലിച്ചുകീറിയപ്പോള്‍ പോരാളിയായി മുന്നില്‍ നിന്നത് ഉണ്ണിത്താന്‍ ആണ്. മറ്റുള്ളവരും അവരുടെ തലത്തില്‍ പ്രതിരോധിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയെ അവസാനകാലത്ത് ചിലര്‍ കൈവിട്ടുവെന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സോളാര്‍ കേസ് കാലത്ത് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഞങ്ങളുടെ കുടുംബത്തെ സഹായിച്ചുവെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അദ്ദേഹം രക്തമൊലിപ്പിച്ച് വീട്ടിലേക്ക് വന്നപ്പോള്‍ ഞാനാണ് സ്വീകരിച്ചത്. ഞങ്ങളാണ് അദ്ദേഹത്തെ ആശുപത്രിയിലാക്കിയത്. എന്റെ പിതാവിനെ സംരക്ഷിക്കാന്‍ മണിക്കൂറുകളാണ് അദ്ദേഹം ചെലവഴിച്ചത്. സോളാര്‍ കാലത്ത് പാര്‍ട്ടിയെ പബ്ലിക്ക് ആയി സംരക്ഷിച്ചത് രാജ്മോഹന്‍ ഉണ്ണിത്താനും ടി സിദ്ദിഖുമാണ്. ചാനലുകളില്‍ നിന്ന് ചാനലുകളിലേക്ക് പോയി പാര്‍ട്ടിയെ സംരക്ഷിച്ചയാള്‍ അദ്ദേഹം തന്നെയാണ്.

ഇടതുപക്ഷം അന്ന് ഞങ്ങളെ പച്ചക്ക് വലിച്ചുകീറാന്‍ ശ്രമിച്ചപ്പോള്‍ മുന്നില്‍ പോരാളിയായി നിന്നത് അദ്ദേഹമാണ്. അത് ഞങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ല. എന്നും ആ കടപ്പാട് ഉണ്ടാകും. അക്കൂട്ടത്തില്‍ ടി സിദ്ദിഖുമുണ്ട്. മറ്റുള്ളവരും ഉണ്ട്. അവര്‍ ചെയ്തത് എല്ലാ പബ്ലിക് ആകണമെന്നില്ല. ഷാഫി പറമ്പിലിനെ എന്റെ പിതാവ് എന്താണോ ഏല്‍പ്പിച്ചത് അത് അദ്ദേഹം ചെയ്തുകാണും. പരസ്യമായി വന്ന് പ്രതിരോധിക്കുമ്പോഴാണ് ഏറ്റവും കൂടുതല്‍ കല്ലേറ് ലഭിക്കുക. അങ്ങനെ ഏറ്റവും കൂടുതല്‍ കല്ലേറ് കിട്ടിയ ആളാണ് ഉണ്ണിത്താന്‍. ഞങ്ങള്‍ക്കുമാത്രമല്ല കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒട്ടാകെ കടപ്പാടുള്ള നേതാവാണ് ഉണ്ണിത്താനെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

സോളാര്‍ കാലത്ത് ആരും ഞങ്ങളെ ഇട്ടെറിഞ്ഞു പോയിട്ടില്ല. ഇട്ടെറിഞ്ഞ സമയം പിതാവിന് വയ്യാത്ത കാലത്താണ്. അവിടെ ചിലര്‍ തങ്ങളുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ നേടാന്‍ ശ്രമിച്ചു. അത് ആരായിരുന്നുവെന്ന് വരുംകാലത്ത് പുറത്തുവരും. അതിന്റെ അര്‍ഥം ഷാഫിയാണെന്നല്ല എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ

എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button