Kerala

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി ശുചിമുറിയില്‍ മൃതദേഹം; മാക്കുട്ടി റാവുത്തറുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മകള്‍

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മാക്കുട്ടി റാവുത്തറുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ശുചിമുറിയില്‍ വീണുകിടന്ന മൃതദേഹത്തില്‍ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ മുറിവുകള്‍ എങ്ങനെ സംഭവിച്ചു എന്നതിലും ഇത്രയും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആശുപത്രി അധികൃതര്‍ വിവരം അറിയതിരുന്നതിലും വലിയ ദുരൂഹതയുണ്ടെന്നു മകള്‍ ബീഫാത്തിമ പറഞ്ഞു.

ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥയും സൂക്ഷ്മതക്കുറവും ഉണ്ടായതായി. സംഭവത്തില്‍ ഉന്നതതലത്തിലുള്ള വിശദമായ അന്വേഷണം നടത്തണമെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും മകള്‍ ആവശ്യപ്പെട്ടു.

പിതാവിന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആദ്യം നെന്മാറ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെന്നും അവിടെനിന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയതായാണ് അറിഞ്ഞതെന്നും അവര്‍ പറഞ്ഞു. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നാണ് മരണവിവരം അറിയുന്നത്. മാക്കുട്ടി റാവുത്തര്‍ 19-ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ 21ന് മരണവിവരമാണ് തങ്ങള്‍ അറിയുന്നത്. ഏകദേശം 36 മണിക്കൂറോളം മൃതദേഹം ശുചിമുറിയില്‍ ആരും അറിയാതെ കിടന്നുവെന്നത് ഞെട്ടിക്കുന്നതാണെന്നും മകള്‍ പറഞ്ഞു.

നവംബർ 16നാണ് ഹൃദ്രോഗത്തെ തുടർന്ന് മാക്കുട്ടി റാവുത്തറെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂട്ടിരിപ്പുകാരില്ലാതെ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ നവംബർ 19ന് വാർഡിൽനിന്ന് കാണാതായി. തുടർന്ന് നടത്തിയ പരിശോധനയിൽ നവംബർ 21ന് വാർഡിനോട് ചേർന്നുള്ള ശുചിമുറിയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മരണകാരണം ഹൃദയാഘാതമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. എന്നാൽ മൃതദേഹം കണ്ടെത്തുന്നതിന് ഏറെ മണിക്കൂറുകൾക്ക് മുമ്പ് മരണം സംഭവിച്ചിരുന്നതായുള്ള റിപ്പോർട്ട് ആശുപത്രിയിലെ നിരീക്ഷണ, ശുചീകരണ സംവിധാനങ്ങളെക്കുറിച്ച് ചോദ്യങ്ങളുയർത്തിയിട്ടുണ്ട്.

അതേസമയം, മൃതദേഹം കണ്ടെത്തുന്നതിന് തലേദിവസവും ശുചിമുറി വൃത്തിയാക്കിയിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നാലംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ

എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button