Kerala

യൂത്ത് കോൺഗ്രസുകാരുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന പരാമർശം; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഡിവൈഎഫ്ഐ പരാതി നൽകി

മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ പരാതി നൽകി ഡിവൈഎഫ്ഐ. യൂത്ത് കോൺഗ്രസുകാരുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന സതീശന്‍റെ പ്രസംഗത്തിനെതിരേയാണ് പരാതി.

പയ്യന്നൂരിലെ കൊലവിളി പരാമർശവുമായി ബന്ധപ്പെട്ട് സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി.ഐ. മധുസുദനനെതിരേ പരാതി ഉയർന്നതിനു പിന്നാലെയാണ് ഡിവൈഎഫ്ഐയുടെ നീക്കം. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സലാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്.

നവംബർ 20 ന് കണ്ണൂരിലെ പൊതുപരിപാടിയിൽ വച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് യൂത്ത് കോൺഗ്രസിനെതിരേ ഉണ്ടായ മർദനങ്ങൾ ചൂണ്ടിക്കാട്ടി ചോരയ്ക്ക് പകരം ചോദിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ

എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button