Kerala

ഇത്തിരി പെയ്ത മഴ; വെള്ളത്തിലായി തലസ്ഥാനം: തമ്പാനൂരിൽ രൂക്ഷമായ വെള്ളക്കെട്ട്

ശക്തമായ മഴയിൽ തലസ്ഥാന നഗരിയിൽ വെള്ളക്കെട്ട് രൂക്ഷം. തമ്പാനൂരിലും വഞ്ചിയൂരിലും ഉണ്ടായ വെള്ളക്കെട്ടിൽ ഗതാഗത കുരുക്ക്. നിർത്തിയിട്ട വാഹനങ്ങൾ ഭാഗികമായി വെള്ളത്തിൽ മുങ്ങി.തുടർന്ന് വാഹനങ്ങളെ വഴിതിരിച്ചു വിടുകയാണ്. വഞ്ചിയൂർ കോടതിക്ക് മുൻവശത്തെ റോഡ് വെള്ളത്തിൽ മുങ്ങി. തമ്പാനൂർ, കിഴക്കേക്കോട്ട എന്നിവിടങ്ങളിൽ അര മണിക്കൂറിനുള്ളിൽ പെയ്തത് 68 mm മഴയാണ്. മഴക്കാലപൂർവ ശുചീകരണത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ പൂർണപരാജയമെന്നാണ് പ്രതികരണം.

സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം തിരുവനന്തപുരം കോർപ്പറേഷനാണെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മഴക്കാല ശുചീകരണ പരിപാടി ജനപങ്കാളിത്തത്തോടെ നടത്തുന്നതാണ്. PWD, കോർപ്പറേഷൻ നാഷണൽ ഹൈവേ ഉൾപ്പടെയുള്ള വകുപ്പുകളുടെ ഓടകളാണ് നഗരത്തിൽ ഉള്ളത് ഇതൊക്കെ വൃത്തിയാക്കി വെള്ളത്തിന് ഒഴുകി പോകാനുള്ള സംവിധാനം ഉണ്ടാക്കേണ്ടതാണ്. എന്നാൽ ഇത്തവണ മഴ പെയ്താൽ ഉണ്ടാകാനിടയുള്ള ഒരു പ്രവർത്തനങ്ങളും കോർപ്പറേഷൻറെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ

എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button